2013 മാർച്ച് 5, ചൊവ്വാഴ്ച

ഒരു പെരുമ്പാവൂര്‍ നുറുങ്ങ്


            പെരുമ്പാവൂരിലെ തടി മില്ലുകള്‍ വളരെ പ്രശസ്തമാണ് ആയതു കൊണ്ട് അവിടെ അന്യ സംസ്ഥാന തൊഴിലാളികള്‍ ധാരാളം വന്ന് ചേര്‍ന്നിട്ടുണ്ട് ഇനി കാര്യത്തിലേക്ക് കടക്കാം.
ഒരു തടി മില്ലില്‍ മാത്രം അന്യ സംസ്ഥാന തൊഴിലാളികള്‍ അതായത് ആസാമീസ് ജോലിക്ക് നിന്നാല്‍ ഒറ്റ ദിവസം കൊണ്ട് പണി മതിയാക്കി പോകും അതിന്റെ മുതലാളി തല കുത്തി നിന്ന് ആലോചിച്ചു  എവന്മാരെന്താ ജോലിക്ക് നിക്കാത്തത് ഒരെത്തും പുടിയും കിട്ടണില്ല .
പുതിയ ആളുകള്‍ വന്നാല്‍ വളരെ സന്തോഷത്തോടെ ജോലിക്ക് കയറും ശമ്പളവും ജോലിയും എല്ലാം ഓക്കേ അവര്‍ക്ക് താമസിക്കാനുള്ള റൂം കുറച്ചു കൂടി വൃത്തി ആക്കി കൊടുത്തു TV  വാങ്ങി കൊടുത്തു ഇനി ഇവന്മാര്‍ പോകരുതല്ലോ 
എന്നാലും പിറ്റേന്ന് രാവിലെ  മുതലാളി കമ്പനിയില്‍ വരുമ്പോള്‍ ഒരെറ്റ എണ്ണം ഉണ്ടാവൂല എല്ലാ രാത്രിക്ക് രാത്രി മുങ്ങും. ഒടുവില്‍ മുതലാളി നേര്‍ച്ച നടത്തി നോക്കി പള്ളികളില്‍ സംഭാവന കൊടുത്തു നോക്കി അമ്പലത്തില്‍ സംഭാവന കൊടുത്തു നോക്കി  പുണ്യാളന്‍റെ പെട്ടിയില്‍ നേര്‍ച്ച ഇട്ടു. എന്നിട്ടും നോ രക്ഷ നോ പണിക്കാര്‍ 
രണ്ടും കല്‍പിച്ചു മുതലാളി ഇതിന്‍റെ കാരണം കണ്ടു പിടിക്കാന്‍ തന്നെ തീരുമാനിച്ചു പണിക്കാരില്ലെങ്കില്‍ കമ്പനി പൂട്ടി പോകും നാടുകാര്‍ പിള്ളേര്‍ പണിയെടുക്കില്ലെന്നു സത്യവാങ്ങ്മൂലം കൊടുത്ത് തെണ്ടി തിരിഞ്ഞു നടക്കേല്ലേ 
കമ്പനിയില്‍ ഒരു തെണ്ടി തിരിഞ്ഞു നടക്കുന്ന ഒരു മലയാളിയെ പിടിച്ചു ജോലിക്ക് വെച്ച് പക്ഷേ പണിയെടുക്കാന്‍ അവന്‍ തയ്യാറല്ല പണിയെടുപ്പിക്കാന്‍ മുതലാളിയും
 ഒരു കൊട്ടേഷന്‍ മാത്രം (മല്ലൂസിന്‍റെ ഇഷ്ടപെട്ട ജോലി അതാണല്ലോ)
 ഈ കമ്പനിയില്‍ ഒരു ഹിന്ദിക്കാരും പ്രത്യേകിച്ച് ആസാമീസ്  പണിക്ക് നിക്കണില്ല അതിന്‍റെ കാരണം കണ്ടു പിടിച്ചാല്‍ മതി
 സമര്‍ത്ഥനായ മലയാളി കാരണം കണ്ടു പിടിച്ചു പുതിയ പണിക്കാര്‍ ബാത്ത് റൂമില്‍ കയറിയതിനു ശേഷമാണ് ജോലിക്ക് നിക്കാതെ പോകുന്നത് 
വെരി ഗുഡ് അത്രയും കണ്ടു പിടിച്ചല്ലോ ഇനി ബാത്ത് റൂമിലേക്ക് 
ബാത്ത് റൂം അരിച്ചു പെറുക്കി നോക്കി ഒരു കമ്പ്ലൈന്റും ഇല്ല ക്ലോസേറ്റ് കണ്ണാടി പോലെ ക്ലീന്‍, വെള്ളം ധാര ധാര ആയി വരുന്നു അല്പം വിശാലമായ റൂം ഇനി ഇവിടേ എന്തിന്‍റെ കുറവാണ് 
മുതലാളി തല പുകഞ്ഞു ആലോചിച്ചു ഇനി ഇവന്മാര്‍ക്ക് യൂറോപ്യന്‍ ക്ലോസേറ്റ് വേണോ (ക്ലോസെറ്റില്‍ വെള്ളം പോലും ഒഴിക്കാത്ത വര്‍ഗ്ഗങ്ങളായിരുന്നു കേരളത്തില്‍ വന്നു വൃത്തി കൂടി പോയോ എന്ന് മുതലാളി ഒരു നിമിഷം ആശങ്ക പെട്ടു ) 
അപ്പോഴാണ്‌ കക്കൂസിന്‍റെ ഭിത്തിയില്‍ ഹിന്ദിയില്‍ എന്തോ എഴുതി വെച്ചിട്ടുള്ളതായി മുതലാളിയുടെ ശ്രദ്ധയില്‍ പെട്ടത് മലയാളി പറഞ്ഞു അതെന്താണ് എന്ന് ആരെയെങ്കിലും കൊണ്ട് വായിപ്പികണം കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നല്ലേ 

വായിപ്പിക്കാന്‍ ഉടനെ അടുത്തുള്ള കമ്പനിയിലെ ആസാമീസ് ചുള്ളനെ കൊണ്ട് വന്നു ആസാമീസ് ആണെങ്കിലും ഇവന്മാരുടെ മുടി സല്‍മാന്‍ ഖാന്‍റെ പോലെ ആണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല പക്ഷെ മുഖവും പല്ലും മാത്രം അത് മാത്രം ചോദിക്കരുത് 
അവന്‍ വന്നു വായിച്ചു പക്ഷെ അവന്‍ അതിന്‍റെ തര്‍ജ്ജമ ചെയ്യാന്‍ ഒന്ന് മടിച്ചു എങ്കിലും അവന്‍  നൂറിന്‍റെ നോട്ട് കണ്ടപ്പോള്‍ മടിയെല്ലാം പമ്പ കടന്നു 

 തര്‍ജ്ജമ കേട്ട മലയാളി പൊട്ടി ചിരിച്ചു  മുതലാളി ഞെട്ടി മുതലാളിയുടെ മനസ്സിലേക്ക് ഒരു ഫ്ലാഷ്ബാക്ക് 
പണ്ടെങ്ങോ കുഴപ്പക്കാരനായ ഒരു ആസാമീസ് അവിടെ ജോലിക്ക് ഉണ്ടായിരുന്നു കുഴപ്പം ഓവര്‍ ആയപ്പോള്‍  അവനെ ഉടനെ തന്നെ പിരിച്ചു വിട്ടു 
പക്ഷെ അവന്‍ പോണ പോക്കിന് മുതലാളിക്ക് ഒരു എട്ടിന്‍റെ ആസാമീസ് പണി  ബാത്ത് റൂമില്‍ കൊടുത്തിട്ടാണ് പോയത് അതായിരുന്നു ക്ലൈമാക്സില്‍ ബാത്ത് റൂമില്‍ എഴുതി വെച്ചത് 

ബാത്ത് റൂമില്‍എഴുതിയത്  മലയാളത്തില്‍  " ഈ കമ്പനിയില്‍ ജോലിക്ക് നിക്കരുത്‌ ഈ ചെറ്റ മുതലാളി പണിയെടുത്താല്‍ കാശ് തരില്ല ചോദിക്കാന്‍ നിന്നാല്‍ ഗുണ്ടകളെ വിട്ട് തല്ലിക്കും ജീവന്‍ വേണമെങ്കില്‍ രാത്രി സ്ഥലം വിട്ടോ പകല്‍ പോയ ഒരുത്തന്‍റെ കാലു തല്ലി ഒടിച്ചിട്ടുണ്ട്‌ " എന്ന് ഒരു ആസാമീ 

ഉടനെ പെയിന്‍റ്  വാങ്ങി ബാത്ത് റൂം കടും ചുവപ്പ് കളറാക്കി 
ഇനി ആരും എഴുതാന്‍ പാടില്ല
ദിവസവും രാവിലെ ബാത്ത് റൂമില്‍ പോയി നോക്കിയതിനു ശേഷം മാത്രം മുതലാളി ഓഫീസില്‍ കയറുകയുള്ളു എന്നെരു ഗുണ പാഠവും ജീവിതത്തില്‍ പകര്‍ത്തി
 ഇപ്പോള്‍ ആ കമ്പനിയില്‍ ഒരു കുഴപ്പവുമില്ലാതെ ജോലിയും നടക്കുന്നു ആസാമീസ് വളരെ ഹാപ്പി മുതലാളി അതിലും റ്റൂ മച്ച് ഹാപ്പി  


 1) ഗുണ പാഠം കുന്തം പോയാല്‍ കക്കൂസിലും തപ്പണം
 2) വിപ്ലവങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ പറ്റിയ സ്ഥലം കക്കൂസ്
 3) വരൂ കാലങ്ങളില്‍ കക്കൂസുകള്‍ പരസ്യം പ്രചരിപ്പിക്കാനുള്ള ഉപാധി ആകാന്‍ സാധ്യത )

ശുഭം 





6 അഭിപ്രായങ്ങൾ: