please watch and share
മനസ്സില്‍ ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍ ചിന്നം പിന്നം പെയ്ത് തീരുമ്പോള്‍ മണ്ണില്‍ അലിഞ്ഞു ചേരാതെ ബാക്കി വരുന്ന മഴ വെള്ളത്തെ കൂട്ടി വെച്ച് അതിലൊരു മഹാസമുദ്രം തീര്‍ക്കാന്‍ ഇറങ്ങി തിരിച്ച വിഡ്ഢി അതാണ് ഞാന്‍ അത് കൊണ്ട് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്
2013 ഓഗസ്റ്റ് 14, ബുധനാഴ്ച
2013 മാർച്ച് 9, ശനിയാഴ്‌ച
എനിക്കും ആകണം ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍
സാമൂഹ്യ പ്രവര്‍ത്തകന്‍ ആകുക ജീവ കാരുണ്യ പ്രവര്‍ത്തനം ചെയ്യുക ഇതെല്ലം എന്റെ സ്വപ്നങ്ങളാകാന്‍ തുടങ്ങിയിട്ട കുറച്ചായി ദിവസവും പത്രത്തില്‍ വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ഫോട്ടോകളും കാണുമ്പോള്‍ വല്ലാത്തൊരു ആകര്‍ഷണം ഉണ്ടാകുന്നു എങ്ങിനെ എന്നറിയില്ല എനിക്കും ആകണം ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍
ഗള്‍ഫില്‍ വന്നു കുറച്ചു നാളേ ആയിട്ടുള്ളൂ ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍
ആരെയെങ്കിലും സഹായിക്കുക എന്നാ പൂതി കേരിയിട്ട് ഒരു രക്ഷയില്ല ആരെയെങ്കിലും നാട്ടില്‍ കേറ്റി വിടണം ടിക്കെറ്റെടുക്കാന്‍ സാഹായിക്കണം കഫീല്‍ പ്രശനമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പ്രശനം തീര്‍ക്കണം അങ്ങനെ ഒരു പാട് മോഹങ്ങളാണ് ഇപ്പോള്‍ ഉള്ളില്‍
അല്ല കോയ ആരെ ഇപ്പൊ സഹായിക്കും ആര്‍ക്കാണ് സഹായം വേണ്ടത്
റൂമിലെ ശുക്കൂരിനോട് ചോദിച്ചു
എടാ എനിക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആകണം അന്നേ ഞാന്‍ സഹായിക്കാം എന്തെങ്കിലും കൊഴപ്പം ഉണ്ടെന്കീ പറയണേ നമ്മക്ക് പത്രത്തില്‍ കൊടുക്കാടോ
പ ഹ പോക്കേണം മുന്നീന്ന് !!! ശുക്കൂര്‍ ഒരു ആട്ടു ആട്ടി എന്നിട്ട് സുരേഷ്ഗോപി സ്റ്റൈലില്‍ രണ്ടു കിടിലന്‍ ഡയലോഗ്
നിന്‍റെ വിസക്ക് കൊടുത്താ കായിന്‍റെ കടം തീര്‍ന്നോ ഹമുക്കോ ജ്ജ് ആദ്യം ന്‍റെ കടം തീര്‍ത്തിട്ട് പെരെല് പോയി വപ്പെനേം ഉമാനെം കാണാന്‍ നോക്ക് അല്ലാതെ തലക്ക് പ്രാന്ത് പിടിച്ച മാതിരി വന്നലിണ്ടാല്ല അന്നേ ഞാന്‍ വെട്ടി നുറുക്കും
ശേ ഫസ്റ്റ് അറ്റെമ്പ്റ്റ് പാളി നിരാശയോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി
എടാ ശുക്കൂരെ നീ ഒരീസം വരും അന്ന് നിന്നെ സഹായിക്കാട്ട .. എന്ന് മനസ്സില്‍ പ്രാകി പറഞ്ഞിട്ട് ഇങ്ങു തിരിച്ചു പോന്നു
ഒരു പാട് ആലോചിച്ചതിനു ശേഷം ഒരു തീരുമാനം എടുത്തു
ആദ്യം അസിസ്റ്റന്റ് ആവുക
ഗുഡ് ഐഡിയ !!
സിനിമയിലെ പോലെ സഹ സംവിധായകന്‍ പിന്നെ സംവിധായകന്‍ ആവണ പോലെ
പക്ഷെ ഒരു പ്രശ്നം ആരുടെ അസിസ്റ്റന്റ് ആകും
ങാ അതിനൊരു വഴീ കണ്ടു പിടിച്ചു പത്രം നോക്കി അറിയപ്പെടുന്ന ജീവ കാരുണ്യ പ്രവര്‍ത്തകരുടെ പേര് കണ്ട് പിടിക്കുക എന്നിട്ട് അവരെ നേരില്‍ കണ്ടു പരിചയപ്പെടുക
സൂപ്പര്‍ ഐഡിയ
അങ്ങനെ കഷ്ടപ്പെട്ട് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനെ പരിചയപ്പെട്ടു കാര്യം പറഞ്ഞു പുള്ളി ഹാപ്പി നൂറു വട്ടം സമ്മതം
മഴക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനെ പോലെ എന്നോട് പറഞ്ഞു
പുതിയ ആളുകള്‍ കടന്നു വരണം, ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് നിങ്ങളെ പോലുള്ള ചെറുപ്പക്കാരെയാണ് ആവശ്യം
അങ്ങനെ ഞാന്‍ " സഹ" ജീവ കാരുണ്യ പ്രവര്‍ത്തകനായി
ഒരു പാട് പേരുടെ കണ്ണീര്‍ ഒപ്പാനുള്ളതല്ലേ പോക്കറ്റില്‍ ഒരു കര്‍ചീഫ് കരുതി
ആദ്യ ദിവസം ഹരി ശ്രീ കുറിക്കാന്‍ പോകണ ദിവസം
മൂപ്പിലാനെ പോയി കാണണം എന്നിട്ട് എങ്ങനെ തുടങ്ങണം എന്നെല്ലാം ചോദിച്ചറിയണം വല്ലാത്ത ഒരു ടെന്‍ഷന്‍
എന്‍റെ സഹായം പ്രതീക്ഷിച്ചു ഈ മരുഭൂമിയില്‍ കഷ്ട്ടപെടുന്ന പാവം പ്രവാസികളെ മാനസ്സില്‍ ധ്യാനിച്ച് ഞാന്‍ ചെന്നു
ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന ആദ്യത്തെ കേസ് എന്തായിരിക്കും എന്‍റെ ടെന്‍ഷന്‍ മാറിയിട്ടില്ല
ഇക്കാ ഞാനെത്തി വളരെ വിനയപൂര്‍വ്വം അദ്ദേഹത്തോട് മൊഴിഞ്ഞു
മൊബൈല്‍ ഫോണില്‍ ആരോടോ വളരെ സീരിയസ്സായി സംസാരിക്കുകയാണ് അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിച്ചു ഇരിക്കാന്‍ പറഞ്ഞില്ല പക്ഷെ കൈ ചൂണ്ടി കാണിച്ചപ്പോള്‍ മനസ്സിലായി ഇരിക്കാനാണെന്ന്
പക്ഷെ വിനയപൂര്‍വ്വം അവിടെ തന്നെ നിന്നു
ഫോണ് വെച്ചിട്ട് എന്നെ നോക്കി ചിരിച്ചു
ങാ കൃത്യ സമയത്ത് തന്നെ എത്തിയല്ലോ
ഞാന്‍ ഒരു നിമിഷം കോരി തരിച്ചു
ഒരു സാമൂഹ്യ പ്രവര്ത്തകന് ആദ്യം വേണ്ടത് കൃത്യ നിഷ്ടയാണ് ഈ ചിട്ട എപ്പോഴും ഉണ്ടാകണം കേട്ടോ ... എന്‍റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു
ഒരു പ്രവാസി ഭാരതീയ പുരസ്കാരം കിട്ടിയ സന്തോഷം ഉള്ളില്‍ ഇക്കണക്കിനു പോയാല്‍ ഞാനൊരു അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആകും ഉറപ്പ് പത്രത്തില്‍ ഫോട്ടോ വരുന്നതും ടിവിയില്‍ ആധികാരികമായി സംസാരിക്കുന്നതും ഞാന്‍ ഒരു നിമിഷം "പ്രോമോ" കണ്ടു
നിന്റെ ആദ്യത്തെ കേസ് ഒരു മയ്യത് നാട്ടിലേക്ക് അയക്കണം അതിന്റെ പേപ്പര്‍ വശം ക്ലിയര്‍ ആണ് മരിച്ച ആളുടെ മകന്‍ വരും
നാളെ എംബസ്സിയില്‍ പോയി അതിനു ശേഷം ജവാസാതില്‍ പോകണം മകന് റീ എന്ട്രി അടിക്കണം മയ്യത്തിനു എക്സിടും അടിക്കണം ....
ഇത്രയും കേട്ടപാടെ എന്നിലെ സാമൂഹ്യപ്രവര്തകന്‍ വീണ്ടും രോമാഞ്ചം കൊണ്ട്
കിംഗിലെ മമ്മൂട്ടി എഴുന്നെല്‍ക്കുന്ന പോലെ സ്ലോ മോഷനില്‍ ഒന്ന് എഴുന്നേറ്റ് നടക്കാന്‍ തോന്നി
കണ്ട്രോള്‍ കണ്ട്രോള്‍ എന്ന് സ്വയം പറഞ്ഞു
ശരി ഞാന്‍ നാളെ വരാം
അവിടെ നിന്നും ഇറങ്ങി
നേരെ ഷുക്കൂറിന്റെ അടുത്തേക്ക് പോകണം
കാണട ചെങ്ങായീ അനക്കൊന്നും എന്നെ ഒരു പുണ്ണാക്ക് വിലയില്ല നാളെ ഒരു മയ്യത്ത് നാട്ടിലേക്ക് എത്തിക്കണം ആയിനായിട്ടു എംബസ്സീക്ക് പോണം രാവിലെ കണ്ടോളിന്‍ എന്നെ കൊണ്ടോകാന്‍ റൂമില് ആള് വരണത്
ഇത്രേം പറഞ്ഞിട്ട് അവന്‍റെ മുന്നില്‍ സ്ലോ മോഷന്‍ ആകാം
ഷുക്കൂറിന്റെ മുന്നില്‍ ചെന്നതും ടോമിനെ കണ്ട ജെറിയെ പോലെ ഞാന്‍ കട്ടിലില്‍ കേറി കിടന്നു
രാവിലെ തന്നെ ടാക്സി വന്നു നിന്ന് ഞാനതില്‍ കയറി പോയി എംബസ്സിയില്‍ അദേഹം പറഞ്ഞ പ്രകാരം ആളെ കണ്ടു പേപ്പര്‍ കൊടുത്തു പിന്നെ അവിടെ നിന്ന് നേരെ ജവസാതിലെക്ക് പാസ്പോര്‍ട്ട് കൊടുത്തു എല്ലാം വെരി ഫാസ്റ്റ്
എന്‍റെ പണി കഴിഞ്ഞു തിരികെ പാസ്പോര്‍ട്ടും ആവശ്യം വേണ്ട രേഖകളും കൈമാറുമ്പോള്‍ ആ മകന്‍ നിറ കണ്ണുകളോടെ എന്നെ നോക്കി നന്ദി പറഞ്ഞു റൂമിന്റെ വാതില്‍ക്കല്‍ ഇറക്കി തന്നു ഇന്ന് രാത്രി തന്നെ പോകും എന്ന് പറഞ്ഞു കീരിടതിലെ തിലകനെ പോലെ സ്നേഹം പകരുന്ന ഒരച്ഛന്റെ ഭാവമായിരുന്നു എനിക്ക്
കരയാന്‍ വെമ്പി നില്‍ക്കുന്ന മുഖത്തോടെ ഞാനും യാത്ര പറഞ്ഞു
തിരികെ റൂമിലെത്തി ശൂക്കൂരിനെ കാണ്കേ കേള്കെ ഞാന്‍ എന്‍റെ ഇന്നത്തെ സാമൂഹ്യ പ്രവര്‍ത്തനം വിവരിച്ചു
അവനു മിണ്ടാട്ടം ഇല്ല അത് എനിക്കുള്ള അംഗീകാരമായി ഞാന്‍ സ്വീകരിച്ചു
ആ മകന്റെ കണ്ണ് നീര്‍ നാളെ എന്‍റെ പുണ്യമായി കണക്കാക്കുന്നു അല്പം വികാര വിവശനായി ഞാന്‍ പരഞ്ഞിട്ട് ശുക്കൂരിനെ നോക്കി
താഴെ കാര്‍പെറ്റില്‍ ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മാച് നടക്കണ പോലെ അങ്ങോട്ട തന്നെ നോക്കി ഒറ്റ ഇരിപ്പാ പാവം
എന്നിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സട കുടഞ്ഞു എഴുന്നേറ്റു
എടൊ ജീവിതത്തില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്യണം മരിച്ചു ചെല്ലുമ്പോള്‍ ഇതൊക്കെ കാണൂ
പാവം ബ്ലാങ്കറ്റ് തല വഴി മൂടി ഒറ്റ കിടപ്പാ പിന്നെ ഞാനൊന്നും മിണ്ടിയില്ല
ഞാനും കിടന്നു രാവിലെ എഴുന്നേറ്റ് എംബസ്സിയില്‍ പോയതല്ലേ നല്ല ക്ഷീണം ഒന്ന് മയങ്ങി പൊയി.
ബഹളം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നെറ്റതു പുറത്തു ശുക്കൂര്‍ ആരോടോ വഴക്കടിക്കുന്നു
ഛെ ഇവന്‍റെ ഒരു കാര്യം എന്നെ കണ്ടിട്ടാകും ഈ വഴക്ക് ഞാനിപ്പോള്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആണല്ലോ
എഴുന്നേറ്റ് വാതില്‍ക്കല്‍ ചെന്നപ്പോള്‍ എനിക്ക് നേരെ ചീറി പാഞ്ഞു വരുന്നു
നായിന്‍റെ മോനെ വെട്ടി നുറുക്കും നിന്നെ .... ങേ ഞാന്‍ ഞെട്ടി എന്‍റെ നേരെ ഒരു ഹമുക്ക് ചീത്ത വിളിച്ചു ചീറി വരുന്നു ഇവന് എന്നെ മനസ്സിലായില്ലേ ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്ന് പറയാനുള്ള ഒരു ഗ്യാപില്ല
ശുക്കൂര്‍ അവനെ തടഞ്ഞു നിര്‍ത്തി മറ്റുള്ള റൂമിലെ ആളുകള്‍ ഓടി കൂടി എല്ലാവരും കൂടി ബഹളം ഒന്നും മനസ്സിലാകുന്നില്ല
നായേ അകതോട്ടു കേറിക്കോ........ ശുക്കൂര്‍ എന്നെ നോക്കി അലറി ഞാന്‍ പതുക്കെ വലിഞ്ഞു
ഇതിനിടയില്‍ കേള്‍ക്കുന്നുണ്ട് അവന്റെ .....ലെ സാമൂഹ്യ പ്രവര്‍ത്തനം അവന്‍റെ മയ്യതെടുക്കും എന്ന്
ങേ അതായത് എന്‍റെ മയ്യത് എടുക്കും എന്നല്ലേ അപ്പൊ ഇത് ഷുക്കൂറിന്റെ വിഷയമല്ല ഈ ചൊറ എന്നെ തേടി വന്നതാ
എന്നാ പിന്നെ ഒന്നും നോക്കാനില്ല നേരെ ബാത്ത് റൂമില്‍ കേറി വാതിലടച്ചു
കുറെ കഴിഞ്ഞപ്പോള്‍ ശുക്കൂര്‍ വന്നു വിളിച്ചു
മെല്ലെ വാതില്‍ തുറന്നു പുറത്തിറങ്ങി അറ്റാച്ഡു ബാത് റൂം കണ്ടു പിടിച്ചവനു നന്ദി
എന്താടാ കാര്യം ... എന്ന് ചോദിക്കാന്‍ തല പൊക്കിയതും ശുക്കൂര്‍ പഴയ സുരേഷ് ഗോപിയായി
അന്‍റെ ഒലക്കമെലെ സാമൂഹ്യ പ്രവര്‍ത്തനം
ങേ സാമൂഹ്യ പ്രവര്‍ത്തനം എന്ത് പിഴച്ചു
ഇപ്പൊ ന്‍റെ മയ്യത് നാടിലേക്ക് എടുത്തേനെ
ങേ എന്‍റെ മയ്യതോ എനിക്ക് അങ്ങട് വിശ്വസിക്കാന്‍ പറ്റണില്ല
ശുക്കൂരെ നീ കാര്യം പറ വെറുതെ സാമൂഹ്യ പ്രവര്‍ത്തനത്തെ കുറ്റം പറയണ്ട
ഇനി സാമൂഹ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞു ഈ രൂമീന്ന് ഇറങ്ങിയ ന്‍റെ കാലു ഞാന്‍ തല്ലി ഓടിക്കും ശുക്കൂര്‍ വീണ്ടും സുരേഷ് ഗോപി
നീ എന്‍റെ കാലു മാത്രമല്ല കയ്യും ഓടിച്ചോ ആയ്യിനു മാത്രം എന്താ ഇവടെ ഇന്ടായീനു പറ
ഇന്ടായതോ " മയ്യത്തിനു റീ എന്ട്രി കൂടെ പോണ മകനിക്ക് എക്സിറ്റ് " എന്ന് പറഞ്ഞ മനസ്സിലാകോ അത് തന്നേ
എന്‍റെ ഉള്ളിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ബോധം കേട്ട് വീണു
മയ്യത്തിനു റീ എന്‍ട്രി
മയ്യത്തിന്റെ കൂടെ പോകുന്ന മകന് എക്സിറ്റും
ആരായാലും ഒന്ന് തല്ലി പോകും
ശുക്കൂരെ നീയാണ് യദാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകന്‍..കാരണം ഒരു സുഹൃത്തിനെ ആപത്തില്‍ നിന്നും രക്ഷിച്ചില്ലേ . തോളില്‍ തട്ടി ശുക്കൂരിനോട് പറയാന്‍ ആഗ്രഹം പക്ഷെ ഇപ്പൊ വേണ്ട
പോക്കറ്റില്‍ കിടന്ന കര്‍ചീഫ് കൊണ്ട് എന്റെ മുഖം തുടച്ചു
അതെ എന്‍റെ മുഖം ..
എന്‍റെ മുഖം തുടക്കാന്‍ ഞാന്‍ ആ കര്‍ചീഫ് മാറ്റി വെച്ച്
എന്‍റെ സാമൂഹ്യ പ്രവര്‍ത്തകനെയും
........ ശുഭം .......
ഗള്‍ഫില്‍ വന്നു കുറച്ചു നാളേ ആയിട്ടുള്ളൂ ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍
ആരെയെങ്കിലും സഹായിക്കുക എന്നാ പൂതി കേരിയിട്ട് ഒരു രക്ഷയില്ല ആരെയെങ്കിലും നാട്ടില്‍ കേറ്റി വിടണം ടിക്കെറ്റെടുക്കാന്‍ സാഹായിക്കണം കഫീല്‍ പ്രശനമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പ്രശനം തീര്‍ക്കണം അങ്ങനെ ഒരു പാട് മോഹങ്ങളാണ് ഇപ്പോള്‍ ഉള്ളില്‍
അല്ല കോയ ആരെ ഇപ്പൊ സഹായിക്കും ആര്‍ക്കാണ് സഹായം വേണ്ടത്
റൂമിലെ ശുക്കൂരിനോട് ചോദിച്ചു
എടാ എനിക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആകണം അന്നേ ഞാന്‍ സഹായിക്കാം എന്തെങ്കിലും കൊഴപ്പം ഉണ്ടെന്കീ പറയണേ നമ്മക്ക് പത്രത്തില്‍ കൊടുക്കാടോ
പ ഹ പോക്കേണം മുന്നീന്ന് !!! ശുക്കൂര്‍ ഒരു ആട്ടു ആട്ടി എന്നിട്ട് സുരേഷ്ഗോപി സ്റ്റൈലില്‍ രണ്ടു കിടിലന്‍ ഡയലോഗ്
നിന്‍റെ വിസക്ക് കൊടുത്താ കായിന്‍റെ കടം തീര്‍ന്നോ ഹമുക്കോ ജ്ജ് ആദ്യം ന്‍റെ കടം തീര്‍ത്തിട്ട് പെരെല് പോയി വപ്പെനേം ഉമാനെം കാണാന്‍ നോക്ക് അല്ലാതെ തലക്ക് പ്രാന്ത് പിടിച്ച മാതിരി വന്നലിണ്ടാല്ല അന്നേ ഞാന്‍ വെട്ടി നുറുക്കും
ശേ ഫസ്റ്റ് അറ്റെമ്പ്റ്റ് പാളി നിരാശയോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി
എടാ ശുക്കൂരെ നീ ഒരീസം വരും അന്ന് നിന്നെ സഹായിക്കാട്ട .. എന്ന് മനസ്സില്‍ പ്രാകി പറഞ്ഞിട്ട് ഇങ്ങു തിരിച്ചു പോന്നു
ഒരു പാട് ആലോചിച്ചതിനു ശേഷം ഒരു തീരുമാനം എടുത്തു
ആദ്യം അസിസ്റ്റന്റ് ആവുക
ഗുഡ് ഐഡിയ !!
സിനിമയിലെ പോലെ സഹ സംവിധായകന്‍ പിന്നെ സംവിധായകന്‍ ആവണ പോലെ
പക്ഷെ ഒരു പ്രശ്നം ആരുടെ അസിസ്റ്റന്റ് ആകും
ങാ അതിനൊരു വഴീ കണ്ടു പിടിച്ചു പത്രം നോക്കി അറിയപ്പെടുന്ന ജീവ കാരുണ്യ പ്രവര്‍ത്തകരുടെ പേര് കണ്ട് പിടിക്കുക എന്നിട്ട് അവരെ നേരില്‍ കണ്ടു പരിചയപ്പെടുക
സൂപ്പര്‍ ഐഡിയ
അങ്ങനെ കഷ്ടപ്പെട്ട് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനെ പരിചയപ്പെട്ടു കാര്യം പറഞ്ഞു പുള്ളി ഹാപ്പി നൂറു വട്ടം സമ്മതം
മഴക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനെ പോലെ എന്നോട് പറഞ്ഞു
പുതിയ ആളുകള്‍ കടന്നു വരണം, ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് നിങ്ങളെ പോലുള്ള ചെറുപ്പക്കാരെയാണ് ആവശ്യം
അങ്ങനെ ഞാന്‍ " സഹ" ജീവ കാരുണ്യ പ്രവര്‍ത്തകനായി
ഒരു പാട് പേരുടെ കണ്ണീര്‍ ഒപ്പാനുള്ളതല്ലേ പോക്കറ്റില്‍ ഒരു കര്‍ചീഫ് കരുതി
ആദ്യ ദിവസം ഹരി ശ്രീ കുറിക്കാന്‍ പോകണ ദിവസം
മൂപ്പിലാനെ പോയി കാണണം എന്നിട്ട് എങ്ങനെ തുടങ്ങണം എന്നെല്ലാം ചോദിച്ചറിയണം വല്ലാത്ത ഒരു ടെന്‍ഷന്‍
എന്‍റെ സഹായം പ്രതീക്ഷിച്ചു ഈ മരുഭൂമിയില്‍ കഷ്ട്ടപെടുന്ന പാവം പ്രവാസികളെ മാനസ്സില്‍ ധ്യാനിച്ച് ഞാന്‍ ചെന്നു
ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന ആദ്യത്തെ കേസ് എന്തായിരിക്കും എന്‍റെ ടെന്‍ഷന്‍ മാറിയിട്ടില്ല
ഇക്കാ ഞാനെത്തി വളരെ വിനയപൂര്‍വ്വം അദ്ദേഹത്തോട് മൊഴിഞ്ഞു
മൊബൈല്‍ ഫോണില്‍ ആരോടോ വളരെ സീരിയസ്സായി സംസാരിക്കുകയാണ് അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിച്ചു ഇരിക്കാന്‍ പറഞ്ഞില്ല പക്ഷെ കൈ ചൂണ്ടി കാണിച്ചപ്പോള്‍ മനസ്സിലായി ഇരിക്കാനാണെന്ന്
പക്ഷെ വിനയപൂര്‍വ്വം അവിടെ തന്നെ നിന്നു
ഫോണ് വെച്ചിട്ട് എന്നെ നോക്കി ചിരിച്ചു
ങാ കൃത്യ സമയത്ത് തന്നെ എത്തിയല്ലോ
ഞാന്‍ ഒരു നിമിഷം കോരി തരിച്ചു
ഒരു സാമൂഹ്യ പ്രവര്ത്തകന് ആദ്യം വേണ്ടത് കൃത്യ നിഷ്ടയാണ് ഈ ചിട്ട എപ്പോഴും ഉണ്ടാകണം കേട്ടോ ... എന്‍റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു
ഒരു പ്രവാസി ഭാരതീയ പുരസ്കാരം കിട്ടിയ സന്തോഷം ഉള്ളില്‍ ഇക്കണക്കിനു പോയാല്‍ ഞാനൊരു അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആകും ഉറപ്പ് പത്രത്തില്‍ ഫോട്ടോ വരുന്നതും ടിവിയില്‍ ആധികാരികമായി സംസാരിക്കുന്നതും ഞാന്‍ ഒരു നിമിഷം "പ്രോമോ" കണ്ടു
നിന്റെ ആദ്യത്തെ കേസ് ഒരു മയ്യത് നാട്ടിലേക്ക് അയക്കണം അതിന്റെ പേപ്പര്‍ വശം ക്ലിയര്‍ ആണ് മരിച്ച ആളുടെ മകന്‍ വരും
നാളെ എംബസ്സിയില്‍ പോയി അതിനു ശേഷം ജവാസാതില്‍ പോകണം മകന് റീ എന്ട്രി അടിക്കണം മയ്യത്തിനു എക്സിടും അടിക്കണം ....
ഇത്രയും കേട്ടപാടെ എന്നിലെ സാമൂഹ്യപ്രവര്തകന്‍ വീണ്ടും രോമാഞ്ചം കൊണ്ട്
കിംഗിലെ മമ്മൂട്ടി എഴുന്നെല്‍ക്കുന്ന പോലെ സ്ലോ മോഷനില്‍ ഒന്ന് എഴുന്നേറ്റ് നടക്കാന്‍ തോന്നി
കണ്ട്രോള്‍ കണ്ട്രോള്‍ എന്ന് സ്വയം പറഞ്ഞു
ശരി ഞാന്‍ നാളെ വരാം
അവിടെ നിന്നും ഇറങ്ങി
നേരെ ഷുക്കൂറിന്റെ അടുത്തേക്ക് പോകണം
കാണട ചെങ്ങായീ അനക്കൊന്നും എന്നെ ഒരു പുണ്ണാക്ക് വിലയില്ല നാളെ ഒരു മയ്യത്ത് നാട്ടിലേക്ക് എത്തിക്കണം ആയിനായിട്ടു എംബസ്സീക്ക് പോണം രാവിലെ കണ്ടോളിന്‍ എന്നെ കൊണ്ടോകാന്‍ റൂമില് ആള് വരണത്
ഇത്രേം പറഞ്ഞിട്ട് അവന്‍റെ മുന്നില്‍ സ്ലോ മോഷന്‍ ആകാം
ഷുക്കൂറിന്റെ മുന്നില്‍ ചെന്നതും ടോമിനെ കണ്ട ജെറിയെ പോലെ ഞാന്‍ കട്ടിലില്‍ കേറി കിടന്നു
രാവിലെ തന്നെ ടാക്സി വന്നു നിന്ന് ഞാനതില്‍ കയറി പോയി എംബസ്സിയില്‍ അദേഹം പറഞ്ഞ പ്രകാരം ആളെ കണ്ടു പേപ്പര്‍ കൊടുത്തു പിന്നെ അവിടെ നിന്ന് നേരെ ജവസാതിലെക്ക് പാസ്പോര്‍ട്ട് കൊടുത്തു എല്ലാം വെരി ഫാസ്റ്റ് എന്‍റെ പണി കഴിഞ്ഞു തിരികെ പാസ്പോര്‍ട്ടും ആവശ്യം വേണ്ട രേഖകളും കൈമാറുമ്പോള്‍ ആ മകന്‍ നിറ കണ്ണുകളോടെ എന്നെ നോക്കി നന്ദി പറഞ്ഞു റൂമിന്റെ വാതില്‍ക്കല്‍ ഇറക്കി തന്നു ഇന്ന് രാത്രി തന്നെ പോകും എന്ന് പറഞ്ഞു കീരിടതിലെ തിലകനെ പോലെ സ്നേഹം പകരുന്ന ഒരച്ഛന്റെ ഭാവമായിരുന്നു എനിക്ക്
കരയാന്‍ വെമ്പി നില്‍ക്കുന്ന മുഖത്തോടെ ഞാനും യാത്ര പറഞ്ഞു
തിരികെ റൂമിലെത്തി ശൂക്കൂരിനെ കാണ്കേ കേള്കെ ഞാന്‍ എന്‍റെ ഇന്നത്തെ സാമൂഹ്യ പ്രവര്‍ത്തനം വിവരിച്ചു
അവനു മിണ്ടാട്ടം ഇല്ല അത് എനിക്കുള്ള അംഗീകാരമായി ഞാന്‍ സ്വീകരിച്ചു
ആ മകന്റെ കണ്ണ് നീര്‍ നാളെ എന്‍റെ പുണ്യമായി കണക്കാക്കുന്നു അല്പം വികാര വിവശനായി ഞാന്‍ പരഞ്ഞിട്ട് ശുക്കൂരിനെ നോക്കി
താഴെ കാര്‍പെറ്റില്‍ ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മാച് നടക്കണ പോലെ അങ്ങോട്ട തന്നെ നോക്കി ഒറ്റ ഇരിപ്പാ പാവം
എന്നിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സട കുടഞ്ഞു എഴുന്നേറ്റു
എടൊ ജീവിതത്തില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്യണം മരിച്ചു ചെല്ലുമ്പോള്‍ ഇതൊക്കെ കാണൂ
പാവം ബ്ലാങ്കറ്റ് തല വഴി മൂടി ഒറ്റ കിടപ്പാ പിന്നെ ഞാനൊന്നും മിണ്ടിയില്ല
ഞാനും കിടന്നു രാവിലെ എഴുന്നേറ്റ് എംബസ്സിയില്‍ പോയതല്ലേ നല്ല ക്ഷീണം ഒന്ന് മയങ്ങി പൊയി.
ബഹളം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നെറ്റതു പുറത്തു ശുക്കൂര്‍ ആരോടോ വഴക്കടിക്കുന്നു
ഛെ ഇവന്‍റെ ഒരു കാര്യം എന്നെ കണ്ടിട്ടാകും ഈ വഴക്ക് ഞാനിപ്പോള്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആണല്ലോ
എഴുന്നേറ്റ് വാതില്‍ക്കല്‍ ചെന്നപ്പോള്‍ എനിക്ക് നേരെ ചീറി പാഞ്ഞു വരുന്നു
നായിന്‍റെ മോനെ വെട്ടി നുറുക്കും നിന്നെ .... ങേ ഞാന്‍ ഞെട്ടി എന്‍റെ നേരെ ഒരു ഹമുക്ക് ചീത്ത വിളിച്ചു ചീറി വരുന്നു ഇവന് എന്നെ മനസ്സിലായില്ലേ ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്ന് പറയാനുള്ള ഒരു ഗ്യാപില്ല
ശുക്കൂര്‍ അവനെ തടഞ്ഞു നിര്‍ത്തി മറ്റുള്ള റൂമിലെ ആളുകള്‍ ഓടി കൂടി എല്ലാവരും കൂടി ബഹളം ഒന്നും മനസ്സിലാകുന്നില്ല
നായേ അകതോട്ടു കേറിക്കോ........ ശുക്കൂര്‍ എന്നെ നോക്കി അലറി ഞാന്‍ പതുക്കെ വലിഞ്ഞു
ഇതിനിടയില്‍ കേള്‍ക്കുന്നുണ്ട് അവന്റെ .....ലെ സാമൂഹ്യ പ്രവര്‍ത്തനം അവന്‍റെ മയ്യതെടുക്കും എന്ന്
ങേ അതായത് എന്‍റെ മയ്യത് എടുക്കും എന്നല്ലേ അപ്പൊ ഇത് ഷുക്കൂറിന്റെ വിഷയമല്ല ഈ ചൊറ എന്നെ തേടി വന്നതാ
എന്നാ പിന്നെ ഒന്നും നോക്കാനില്ല നേരെ ബാത്ത് റൂമില്‍ കേറി വാതിലടച്ചു
കുറെ കഴിഞ്ഞപ്പോള്‍ ശുക്കൂര്‍ വന്നു വിളിച്ചു
മെല്ലെ വാതില്‍ തുറന്നു പുറത്തിറങ്ങി അറ്റാച്ഡു ബാത് റൂം കണ്ടു പിടിച്ചവനു നന്ദി
എന്താടാ കാര്യം ... എന്ന് ചോദിക്കാന്‍ തല പൊക്കിയതും ശുക്കൂര്‍ പഴയ സുരേഷ് ഗോപിയായി
അന്‍റെ ഒലക്കമെലെ സാമൂഹ്യ പ്രവര്‍ത്തനം
ങേ സാമൂഹ്യ പ്രവര്‍ത്തനം എന്ത് പിഴച്ചു
ഇപ്പൊ ന്‍റെ മയ്യത് നാടിലേക്ക് എടുത്തേനെ
ങേ എന്‍റെ മയ്യതോ എനിക്ക് അങ്ങട് വിശ്വസിക്കാന്‍ പറ്റണില്ല
ശുക്കൂരെ നീ കാര്യം പറ വെറുതെ സാമൂഹ്യ പ്രവര്‍ത്തനത്തെ കുറ്റം പറയണ്ട
ഇനി സാമൂഹ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞു ഈ രൂമീന്ന് ഇറങ്ങിയ ന്‍റെ കാലു ഞാന്‍ തല്ലി ഓടിക്കും ശുക്കൂര്‍ വീണ്ടും സുരേഷ് ഗോപി
നീ എന്‍റെ കാലു മാത്രമല്ല കയ്യും ഓടിച്ചോ ആയ്യിനു മാത്രം എന്താ ഇവടെ ഇന്ടായീനു പറ
ഇന്ടായതോ " മയ്യത്തിനു റീ എന്ട്രി കൂടെ പോണ മകനിക്ക് എക്സിറ്റ് " എന്ന് പറഞ്ഞ മനസ്സിലാകോ അത് തന്നേ
എന്‍റെ ഉള്ളിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ബോധം കേട്ട് വീണു
മയ്യത്തിനു റീ എന്‍ട്രി
മയ്യത്തിന്റെ കൂടെ പോകുന്ന മകന് എക്സിറ്റും
ആരായാലും ഒന്ന് തല്ലി പോകും
ശുക്കൂരെ നീയാണ് യദാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകന്‍..കാരണം ഒരു സുഹൃത്തിനെ ആപത്തില്‍ നിന്നും രക്ഷിച്ചില്ലേ . തോളില്‍ തട്ടി ശുക്കൂരിനോട് പറയാന്‍ ആഗ്രഹം പക്ഷെ ഇപ്പൊ വേണ്ട
പോക്കറ്റില്‍ കിടന്ന കര്‍ചീഫ് കൊണ്ട് എന്റെ മുഖം തുടച്ചു
അതെ എന്‍റെ മുഖം ..
എന്‍റെ മുഖം തുടക്കാന്‍ ഞാന്‍ ആ കര്‍ചീഫ് മാറ്റി വെച്ച്
എന്‍റെ സാമൂഹ്യ പ്രവര്‍ത്തകനെയും
........ ശുഭം .......
2013 മാർച്ച് 5, ചൊവ്വാഴ്ച
ഒരു പെരുമ്പാവൂര്‍ നുറുങ്ങ്
പെരുമ്പാവൂരിലെ തടി മില്ലുകള്‍ വളരെ പ്രശസ്തമാണ് ആയതു കൊണ്ട് അവിടെ അന്യ സംസ്ഥാന തൊഴിലാളികള്‍ ധാരാളം വന്ന് ചേര്‍ന്നിട്ടുണ്ട് ഇനി കാര്യത്തിലേക്ക് കടക്കാം.
ഒരു തടി മില്ലില്‍ മാത്രം അന്യ സംസ്ഥാന തൊഴിലാളികള്‍ അതായത് ആസാമീസ് ജോലിക്ക് നിന്നാല്‍ ഒറ്റ ദിവസം കൊണ്ട് പണി മതിയാക്കി പോകും അതിന്റെ മുതലാളി തല കുത്തി നിന്ന് ആലോചിച്ചു എവന്മാരെന്താ ജോലിക്ക് നിക്കാത്തത് ഒരെത്തും പുടിയും കിട്ടണില്ല .
പുതിയ ആളുകള്‍ വന്നാല്‍ വളരെ സന്തോഷത്തോടെ ജോലിക്ക് കയറും ശമ്പളവും ജോലിയും എല്ലാം ഓക്കേ അവര്‍ക്ക് താമസിക്കാനുള്ള റൂം കുറച്ചു കൂടി വൃത്തി ആക്കി കൊടുത്തു TV വാങ്ങി കൊടുത്തു ഇനി ഇവന്മാര്‍ പോകരുതല്ലോ
എന്നാലും പിറ്റേന്ന് രാവിലെ മുതലാളി കമ്പനിയില്‍ വരുമ്പോള്‍ ഒരെറ്റ എണ്ണം ഉണ്ടാവൂല എല്ലാ രാത്രിക്ക് രാത്രി മുങ്ങും. ഒടുവില്‍ മുതലാളി നേര്‍ച്ച നടത്തി നോക്കി പള്ളികളില്‍ സംഭാവന കൊടുത്തു നോക്കി അമ്പലത്തില്‍ സംഭാവന കൊടുത്തു നോക്കി പുണ്യാളന്‍റെ പെട്ടിയില്‍ നേര്‍ച്ച ഇട്ടു. എന്നിട്ടും നോ രക്ഷ നോ പണിക്കാര്‍
രണ്ടും കല്‍പിച്ചു മുതലാളി ഇതിന്‍റെ കാരണം കണ്ടു പിടിക്കാന്‍ തന്നെ തീരുമാനിച്ചു പണിക്കാരില്ലെങ്കില്‍ കമ്പനി പൂട്ടി പോകും നാടുകാര്‍ പിള്ളേര്‍ പണിയെടുക്കില്ലെന്നു സത്യവാങ്ങ്മൂലം കൊടുത്ത് തെണ്ടി തിരിഞ്ഞു നടക്കേല്ലേ
കമ്പനിയില്‍ ഒരു തെണ്ടി തിരിഞ്ഞു നടക്കുന്ന ഒരു മലയാളിയെ പിടിച്ചു ജോലിക്ക് വെച്ച് പക്ഷേ പണിയെടുക്കാന്‍ അവന്‍ തയ്യാറല്ല പണിയെടുപ്പിക്കാന്‍ മുതലാളിയും
ഒരു കൊട്ടേഷന്‍ മാത്രം (മല്ലൂസിന്‍റെ ഇഷ്ടപെട്ട ജോലി അതാണല്ലോ)
ഈ കമ്പനിയില്‍ ഒരു ഹിന്ദിക്കാരും പ്രത്യേകിച്ച് ആസാമീസ് പണിക്ക് നിക്കണില്ല അതിന്‍റെ കാരണം കണ്ടു പിടിച്ചാല്‍ മതി
സമര്‍ത്ഥനായ മലയാളി കാരണം കണ്ടു പിടിച്ചു പുതിയ പണിക്കാര്‍ ബാത്ത് റൂമില്‍ കയറിയതിനു ശേഷമാണ് ജോലിക്ക് നിക്കാതെ പോകുന്നത്
വെരി ഗുഡ് അത്രയും കണ്ടു പിടിച്ചല്ലോ ഇനി ബാത്ത് റൂമിലേക്ക്
ബാത്ത് റൂം അരിച്ചു പെറുക്കി നോക്കി ഒരു കമ്പ്ലൈന്റും ഇല്ല ക്ലോസേറ്റ് കണ്ണാടി പോലെ ക്ലീന്‍, വെള്ളം ധാര ധാര ആയി വരുന്നു അല്പം വിശാലമായ റൂം ഇനി ഇവിടേ എന്തിന്‍റെ കുറവാണ്
മുതലാളി തല പുകഞ്ഞു ആലോചിച്ചു ഇനി ഇവന്മാര്‍ക്ക് യൂറോപ്യന്‍ ക്ലോസേറ്റ് വേണോ (ക്ലോസെറ്റില്‍ വെള്ളം പോലും ഒഴിക്കാത്ത വര്‍ഗ്ഗങ്ങളായിരുന്നു കേരളത്തില്‍ വന്നു വൃത്തി കൂടി പോയോ എന്ന് മുതലാളി ഒരു നിമിഷം ആശങ്ക പെട്ടു )
അപ്പോഴാണ് കക്കൂസിന്‍റെ ഭിത്തിയില്‍ ഹിന്ദിയില്‍ എന്തോ എഴുതി വെച്ചിട്ടുള്ളതായി മുതലാളിയുടെ ശ്രദ്ധയില്‍ പെട്ടത് മലയാളി പറഞ്ഞു അതെന്താണ് എന്ന് ആരെയെങ്കിലും കൊണ്ട് വായിപ്പികണം കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നല്ലേ
വായിപ്പിക്കാന്‍ ഉടനെ അടുത്തുള്ള കമ്പനിയിലെ ആസാമീസ് ചുള്ളനെ കൊണ്ട് വന്നു ആസാമീസ് ആണെങ്കിലും ഇവന്മാരുടെ മുടി സല്‍മാന്‍ ഖാന്‍റെ പോലെ ആണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല പക്ഷെ മുഖവും പല്ലും മാത്രം അത് മാത്രം ചോദിക്കരുത്
അവന്‍ വന്നു വായിച്ചു പക്ഷെ അവന്‍ അതിന്‍റെ തര്‍ജ്ജമ ചെയ്യാന്‍ ഒന്ന് മടിച്ചു എങ്കിലും അവന്‍ നൂറിന്‍റെ നോട്ട് കണ്ടപ്പോള്‍ മടിയെല്ലാം പമ്പ കടന്നു
തര്‍ജ്ജമ കേട്ട മലയാളി പൊട്ടി ചിരിച്ചു മുതലാളി ഞെട്ടി മുതലാളിയുടെ മനസ്സിലേക്ക് ഒരു ഫ്ലാഷ്ബാക്ക്
പണ്ടെങ്ങോ കുഴപ്പക്കാരനായ ഒരു ആസാമീസ് അവിടെ ജോലിക്ക് ഉണ്ടായിരുന്നു കുഴപ്പം ഓവര്‍ ആയപ്പോള്‍ അവനെ ഉടനെ തന്നെ പിരിച്ചു വിട്ടു
പക്ഷെ അവന്‍ പോണ പോക്കിന് മുതലാളിക്ക് ഒരു എട്ടിന്‍റെ ആസാമീസ് പണി ബാത്ത് റൂമില്‍ കൊടുത്തിട്ടാണ് പോയത് അതായിരുന്നു ക്ലൈമാക്സില്‍ ബാത്ത് റൂമില്‍ എഴുതി വെച്ചത്
ബാത്ത് റൂമില്‍എഴുതിയത് മലയാളത്തില്‍ " ഈ കമ്പനിയില്‍ ജോലിക്ക് നിക്കരുത് ഈ ചെറ്റ മുതലാളി പണിയെടുത്താല്‍ കാശ് തരില്ല ചോദിക്കാന്‍ നിന്നാല്‍ ഗുണ്ടകളെ വിട്ട് തല്ലിക്കും ജീവന്‍ വേണമെങ്കില്‍ രാത്രി സ്ഥലം വിട്ടോ പകല്‍ പോയ ഒരുത്തന്‍റെ കാലു തല്ലി ഒടിച്ചിട്ടുണ്ട് " എന്ന് ഒരു ആസാമീ
ഉടനെ പെയിന്‍റ് വാങ്ങി ബാത്ത് റൂം കടും ചുവപ്പ് കളറാക്കി
ഇനി ആരും എഴുതാന്‍ പാടില്ല
ദിവസവും രാവിലെ ബാത്ത് റൂമില്‍ പോയി നോക്കിയതിനു ശേഷം മാത്രം മുതലാളി ഓഫീസില്‍ കയറുകയുള്ളു എന്നെരു ഗുണ പാഠവും ജീവിതത്തില്‍ പകര്‍ത്തി
ഇപ്പോള്‍ ആ കമ്പനിയില്‍ ഒരു കുഴപ്പവുമില്ലാതെ ജോലിയും നടക്കുന്നു ആസാമീസ് വളരെ ഹാപ്പി മുതലാളി അതിലും റ്റൂ മച്ച് ഹാപ്പി
1) ഗുണ പാഠം കുന്തം പോയാല്‍ കക്കൂസിലും തപ്പണം
2) വിപ്ലവങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ പറ്റിയ സ്ഥലം കക്കൂസ്
3) വരൂ കാലങ്ങളില്‍ കക്കൂസുകള്‍ പരസ്യം പ്രചരിപ്പിക്കാനുള്ള ഉപാധി ആകാന്‍ സാധ്യത )
2) വിപ്ലവങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ പറ്റിയ സ്ഥലം കക്കൂസ്
3) വരൂ കാലങ്ങളില്‍ കക്കൂസുകള്‍ പരസ്യം പ്രചരിപ്പിക്കാനുള്ള ഉപാധി ആകാന്‍ സാധ്യത )
ശുഭം
2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച
ബസ് സ്റ്റൊപ്പിലെ അച്ഛന്‍
റോഡിന്റെ വളവിലായി ബസ് സ്റ്റോപ്പ് ആ ബസ് സ്റ്റോപ്പില്‍ ഇരിപ്പിടതിലായി അയ്യപ്പന്‍ ഇരിക്കുന്നുണ്ട് ബസ് സ്റ്റോപ്പില്‍ ആള് തീരെയില്ല വൈകുന്നേരം ആയതു കൊണ്ട് ടൌണില്‍ നിന്ന് ജോലി കഴിഞ്ഞ് ആളുകള്‍ വരാന്‍ മാത്രമേ ഉള്ളൂ റോഡ് ടാര്‍ ചെയ്യാത്തത് കൊണ്ട് ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങള്‍ പൊടി പരത്തി കൊണ്ട് അവിടം ആകെ ഉത്സവ പ്രതീതി ആക്കുന്നു. ഓരോ വാഹനവും കടന്നു പോകുമ്പോള്‍ അയ്യപ്പന്‍ തോളില്‍ കിടക്കുന്ന തോര്‍ത്ത് കൊണ്ട് മൂക്ക് പൊത്തി ക്കൊന്ടെയിരിന്നു
അയ്യപ്പന്‍ ഓരോ വാഹനം വരുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ദൂരേക്ക് നോക്കി കൊണ്ടിരിക്കുന്നുണ്ട് അത് വളവ് തിരിഞ്ഞ് വരുമ്പോള്‍ വല്ല ലോറിയോ മറ്റോ ആയിരിക്കും അത് തിരിച്ചറിഞ്ഞ അയ്യപ്പന്‍റെ കണ്ണുകളില്‍ പ്രതീക്ഷ അസ്തമിക്കുന്നു
സൂര്യന്‍ അങ്ങകലെ യാത്ര പറയാന്‍ ഒരുങ്ങുന്നു ആകാശത്ത് ചുമപ്പ് പരത്തി തന്‍റെ യാത്ര അറിയിച്ചു തുടങ്ങി അയ്യപ്പന്‍ വെറുതെ എഴുന്നേറ്റ് റോഡിലേക്കിറങ്ങി ബസ്സ് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നു പിന്നെ സൂര്യനെ നേരെ നോക്കുന്നു സൂര്യ പ്രകാശത്തിന്റെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്നു നിഴലുകള്‍ക്ക് നീളം കൂടുന്നു കണ്ണുകളില്‍ ഭയം നിഴലിക്കുന്നു അയ്യപ്പന്‍റെ ആത്മ ധൈര്യം ചോര്‍ന്ന പോലെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി ബസ് സ്റ്റോപ്പില്‍ ഇരിക്കണോ റോഡില്‍ ഇറങ്ങി നില്‍ക്കണോ എന്ത് ചെയ്യണം എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്
ബസ്സ് വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് അയ്യപ്പന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞു ക്ഷമയില്ലാതെ റോഡിന്റെ വളവില്‍ എത്തി നോക്കുന്നു അറിയാതെ ഓരോ കാലടികളും മുന്നോട്ട് വെക്കുന്നു വളവ് തിരിഞ്ഞു വരുന്ന ബസ്സിനെ കണ്ടപ്പോള്‍ അയ്യപ്പന്‍ മുന്നോട്ട് പോകണോ പിറകോട്ടു പോകണോ എന്നറിയാതെ എത്തി നോക്കി നില്‍ക്കുകയാണ്
പൊടി പറത്തിക്കൊണ്ടു ബസ്സ് വന്നു നിന്നു ഓരോരുത്തരായി തിരക്കുള്ള ബസ്സില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഒരു ആശ്വാസത്തിന്‍റെ രസ ഭാവം മുഖത്ത് വിരിയിക്കുന്നുണ്ട് . അയ്യപ്പന്‍ സ്ത്രീകള്‍ ഇറങ്ങുന്ന വാതിലില്‍ നോക്കി നില്‍ക്കുകയാണ് പ്രതീക്ഷിച്ച മുഖം കാണാത്തതിന്റെ നിരാശ അയ്യാളുടെ മുഖത്ത് തെളിയുന്നു അവസാനത്തെ ആളും ഇറങ്ങി വീണ്ടു പൊടി പരത്തി കൊണ്ട് ബസ് അവിടെ നിന്നും യാത്രയായി
എന്താ അയ്യപ്പാ യ്യ് ബസ്സിനേം നോക്കി നിക്കണത് ... ചോദ്യം കേട്ട അയ്യപ്പന്‍ തിരിഞ്ഞു നോക്കി പത്രോസാണ്
ന്‍റെ മോള് ഇത് വരെ എത്തീട്ടില്ല ത്രേം വൈകാറില്ല .. അയ്യപ്പന്‍റെ ശബ്ദം വിറച്ചു ആ കണ്ണുകളില്‍ ഭയം ...
പ്പോ ന്തോക്കെ വാര്‍ത്തകള കേക്കണേ പെങ്കുട്ട്യെള് വൈക്യ തന്തക്കും തള്ളക്കും ആതിയ ഇതൊന്നും ഇവറ്റെകള് ... ഇത്രയും പറഞ്ഞു പത്രോസ് നിര്‍ത്തി അയ്യപന്‍ തളര്‍ന്നു..... റോഡില്‍ ഇരിക്കാന്‍ കൈ കുത്തുകയാണ്..... ചുറ്റും പറക്കുന്ന പൊടി പടലങ്ങള്‍ അയ്യാള്‍ക്ക് ചുറ്റും നൃത്തം ചവിട്ടുന്നു
പത്രോസ് അയ്യപ്പനെ താങ്ങി ബസ് സ്റ്റോപ്പില്‍ ഇരുത്തി
യ്യ് വെഷമിക്കണ്ട അടുത്ത ബസ്സേല് വരും ഇല്ലെങ്കി നമുക്ക് പോയി അനെഷിക്കം ഞാന്‍ വീട്ടീ പോയിവരം .. പത്രോസ് നടന്നകന്നു
അയ്യപ്പന്‍ ബസ് സ്റ്റോപ്പില്‍ ഇരികുകയാണ് റോഡിലെ വളവിലേക്കും നോക്കി ഇരിക്കുകയാണ് ... സൂര്യന്‍ മറഞ്ഞു തുടങ്ങി നിഴലുകള്‍ കാണാതെ ആയി. അയ്യപ്പന്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയാണ് മകളെയും കാത്തു ...
2013 ഫെബ്രുവരി 10, ഞായറാഴ്‌ച
കടപ്പാട്
പുള്ളിക്കാരന്‍
ഇന്ന് വല്ലാത്ത സന്തോഷത്തിലാണ് പതിവിലും അധികം ക്രീം മുഖത്ത്
വാരി തേച്ചു.ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല ഷര്‌ട്ട് എടുത്തു തേച്ചു പുറത്തേക്ക
ഇറങ്ങുവാന്‍ പുള്ളിക്കാരന്റെ മനസ്സു പിടച്ചു. ഇന്നാണ് ഫേസ് ബുക്കില്‍ ചെറുകഥ എഴുതിയതിനു ആദരിക്കപ്പെടുന്ന
ദിവസം.
ഫേസ്
ബുക്കില്‍ പോസ്റ്റ് ചെയ്ത ചെറു കഥ വളരെ പെട്ടെന്നാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്
. പാവം പ്രവാസിയെ കുറിച്ച് ആകുമ്പോള്‍ പിന്നെ പറയണ്ടല്ലോ. പ്രവാസികള്‍ ഏറ്റു
പിടിച്ചു ഫേസ് ബുക്കില്‍ വന്‍ ചര്‍ച്ച വിഷയം ആയി മാറി.
അങ്ങനെ
തലസ്ഥാന നഗരിയില്‍ ഇന്ന് മാധ്യമങ്ങളും സംഘടനകളും എല്ലാം ചേര്‍ന്ന് തങ്ങളുടെ
പ്രിയപ്പെട്ട എഴുത്തുകാരനെ സ്ഥിരം വേദിയില്‍ വെച്ച് ആദരിക്കാന്‍ പോകുന്നു. മിക്ക പരിപാടികളും ഇവിടെയാണ്
നടക്കുന്നത് കാരണം വേദി ഫ്രീ ആണ് അവരുടെ
പരസ്യം അവിടെ ഒരു മൂലക്ക് ഉണ്ടാകും
കൃത്യം
5 മണിക്ക് തുടങ്ങും. അത് കൊണ്ട് 5 മിനിട്ട് മുമ്പേ എത്താന്‍ ടാക്സി പിടിച്ചു
അവിടെ ചെന്നപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലും ഇല്ല എന്നാ പറഞ്ഞ പോലെ ഒരു
മനുഷ്യനും ഇല്ല പ്രോഗ്രാം ഇന്നാല്ലേ ഒരു സംശയം. അതോ കഴിഞ്ഞു പോയോ ഞാന്‍ എത്താന്‍
വൈകിയത് കൊണ്ട് വേറെ ആര്‍ക്കെങ്കിലു കൊടുത്തോ? എന്തായാലും
സംഘാടകരെ വിളിച്ചു നോക്കാം . അപ്പോഴാണ് അറിഞ്ഞത് അറിയിച്ച സമയതെക്കാലും 2 മണിക്കൂര്‍ വൈകിയേ പരിപാടി തുടങ്ങൂ അതാണ്
ഇവിടത്തെ ശൈലി.
ഛെ
! നാണക്കേട് നേരത്തെ വന്നു പോയതിന്റെ ജാള്യത മറക്കാന്‍ പുറത്തു പോയി ഒന്ന്
കറങ്ങി വരാം.
കുറെ
നേരം കഴിഞ്ഞു ഫോണില്‍ വിളിച്ചു ചോദിച്ചു താങ്ങള്‍ എത്തില്ലേ ഞങ്ങള്‍
കാത്തിരിക്കുകയാണ് എന്ന് മുഖ്യ സംഘാടകന്‍. വളരെ താഴ്മയോടെ ദാ എത്തി എന്ന്
പറഞു ഫോണ്‍ കട്ട് ചെയ്തു മനസ്സില്‍ ഉറഞ്ഞു കൂടിയ ഭരണി പാട്ട് മൂളി കൊണ്ട്
ഹാളിലേക്ക് ചെന്നു.
സാംസ്കാരിക സമ്മേളനം ആണ്
ആദ്യം. ഒരു നീണ്ട നിര തന്നെ ഉണ്ട് വേദിയില്‍. സദസ്സിനെക്കാള്‍ നീണ്ട നിര വേദിയില്‍ ആകെ കണ്ഫ്യൂഷന്‍
എവിടയാണ് ഇരിക്കേണ്ടത് മുഖ്യ സംഘാടക്കാന്‍ ക്ഷണിച്ചു കയറി ഇരുന്നു പിന്നെ കീചക വധം
തന്നെ. കാട് കയറി എല്ലാ അരിയും പെറുക്കി പറഞ്ഞു പഠിച്ച പ്രസംഗം.സഹിച്ചു
എന്തോ അവാര്‍ഡ് കിട്ടനുള്ളതല്ലേ സഹിക്കന്നെ.
ഒടുവില്‍
മേമെന്റൊകള്‍ ഗിഫ്റ്റുകള്‍ അങ്ങനെ നല്ല രീതിയില്‍ തന്നെ ആദരിച്ചു പത്രക്കാരും
ചാനലുകാരും (എല്ലാം സ്വന്തം ) ഒന്നും വിടാതെ എല്ലാം പിടിച്ചു. അങ്ങനെ അഭിമാനത്തോടെ
ആ സദസ്സില്‍ നില്‍ക്കുമ്പോള്‍ പലരും വന്നു അഭിനന്ദിച്ചു
കൂട്ടത്തില്‍ ഒരാള്‍
പതുക്കെ കെട്ടി പിടിച്ചു കൊണ്ട് ചെവിയില്‍ മന്ത്രിച്ചു ഇനി കടപ്പാട്
വെച്ചില്ലെങ്കില്‍ തെണ്ടി നിന്നെ നാറ്റിക്കും എന്ന് പറഞ്ഞു അയ്യാള്‍ തിരിഞ്ഞു
നടന്നു
ആരെങ്കിലും
കേട്ടോ എന്ന് ചുറ്റും നോക്കി പോയിട്ട് അത്യാവശ്യമുണ്ട് എന്ന് പറഞ്ഞു വേഗം മുങ്ങി ആ തെണ്ടിയുടെ
മനസ്സ് മാറി എല്ലാം വിളിച്ചു പറഞ്ഞാലോ അത് കൊണ്ട് സ്കൂട്ടായി അപ്പോഴും
കയ്യിലിരുന്ന അവാര്‍ഡുകളും മേമെന്റൊകളും തന്നെ നോക്കി ചിരിക്കുന്ന പോലെ . അര്‍ഹാതയില്ലാത്തത്
കയ്യിലെടുത്ത പോലെ എയ്യ് എന്ത് പുല്ല് ഇത് തന്നെ അത് സ്വയം പറഞ്ഞു സമാധാനിച്ചു.
( ഈ കടപ്പാട് കണ്ടു പിടിച്ച
തെണ്ടിയെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ കുനിച്ചു നിറുത്തി കൂമ്പിനു
ഇടിക്കാമായിരുന്നു )
2013 ഫെബ്രുവരി 2, ശനിയാഴ്‌ച
2013 ജനുവരി 3, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)