2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

ബസ്‌ സ്റ്റൊപ്പിലെ അച്ഛന്‍

             റോഡിന്റെ വളവിലായി  ബസ്‌ സ്റ്റോപ്പ്‌ ആ  ബസ്‌ സ്റ്റോപ്പില്‍ ഇരിപ്പിടതിലായി അയ്യപ്പന്‍ ഇരിക്കുന്നുണ്ട്‌  ബസ്‌ സ്റ്റോപ്പില്‍ ആള് തീരെയില്ല  വൈകുന്നേരം ആയതു കൊണ്ട് ടൌണില്‍ നിന്ന് ജോലി കഴിഞ്ഞ് ആളുകള്‍ വരാന്‍ മാത്രമേ ഉള്ളൂ റോഡ്‌ ടാര്‍ ചെയ്യാത്തത് കൊണ്ട്  ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങള്‍ പൊടി പരത്തി കൊണ്ട് അവിടം ആകെ ഉത്സവ പ്രതീതി ആക്കുന്നു. ഓരോ വാഹനവും കടന്നു പോകുമ്പോള്‍ അയ്യപ്പന്‍ തോളില്‍ കിടക്കുന്ന തോര്‍ത്ത്‌ കൊണ്ട് മൂക്ക് പൊത്തി ക്കൊന്ടെയിരിന്നു 


            അയ്യപ്പന്‍ ഓരോ വാഹനം വരുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ദൂരേക്ക് നോക്കി കൊണ്ടിരിക്കുന്നുണ്ട് അത് വളവ് തിരിഞ്ഞ് വരുമ്പോള്‍ വല്ല ലോറിയോ മറ്റോ ആയിരിക്കും അത് തിരിച്ചറിഞ്ഞ അയ്യപ്പന്‍റെ കണ്ണുകളില്‍ പ്രതീക്ഷ അസ്തമിക്കുന്നു 


           സൂര്യന്‍ അങ്ങകലെ യാത്ര പറയാന്‍ ഒരുങ്ങുന്നു ആകാശത്ത് ചുമപ്പ് പരത്തി തന്‍റെ യാത്ര അറിയിച്ചു തുടങ്ങി അയ്യപ്പന്‍ വെറുതെ എഴുന്നേറ്റ് റോഡിലേക്കിറങ്ങി ബസ്സ്‌ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നു പിന്നെ സൂര്യനെ നേരെ നോക്കുന്നു സൂര്യ പ്രകാശത്തിന്റെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്നു നിഴലുകള്‍ക്ക് നീളം കൂടുന്നു കണ്ണുകളില്‍ ഭയം നിഴലിക്കുന്നു അയ്യപ്പന്‍റെ ആത്മ ധൈര്യം ചോര്‍ന്ന പോലെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി ബസ്‌ സ്റ്റോപ്പില്‍ ഇരിക്കണോ റോഡില്‍ ഇറങ്ങി നില്‍ക്കണോ എന്ത് ചെയ്യണം എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് 

            ബസ്സ്‌ വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് അയ്യപ്പന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞു  ക്ഷമയില്ലാതെ റോഡിന്റെ വളവില്‍ എത്തി നോക്കുന്നു അറിയാതെ ഓരോ കാലടികളും മുന്നോട്ട് വെക്കുന്നു വളവ് തിരിഞ്ഞു വരുന്ന ബസ്സിനെ കണ്ടപ്പോള്‍ അയ്യപ്പന്‍ മുന്നോട്ട് പോകണോ പിറകോട്ടു പോകണോ എന്നറിയാതെ എത്തി നോക്കി നില്‍ക്കുകയാണ് 
പൊടി പറത്തിക്കൊണ്ടു ബസ്സ്‌ വന്നു നിന്നു ഓരോരുത്തരായി തിരക്കുള്ള ബസ്സില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍  ഒരു ആശ്വാസത്തിന്‍റെ രസ ഭാവം മുഖത്ത്  വിരിയിക്കുന്നുണ്ട് .  അയ്യപ്പന്‍ സ്ത്രീകള്‍ ഇറങ്ങുന്ന വാതിലില്‍ നോക്കി നില്‍ക്കുകയാണ് പ്രതീക്ഷിച്ച മുഖം കാണാത്തതിന്റെ നിരാശ അയ്യാളുടെ മുഖത്ത് തെളിയുന്നു അവസാനത്തെ ആളും ഇറങ്ങി വീണ്ടു പൊടി പരത്തി കൊണ്ട് ബസ് അവിടെ നിന്നും യാത്രയായി 

എന്താ അയ്യപ്പാ യ്യ് ബസ്സിനേം നോക്കി നിക്കണത് ... ചോദ്യം കേട്ട അയ്യപ്പന്‍ തിരിഞ്ഞു നോക്കി പത്രോസാണ്‌   
ന്‍റെ മോള് ഇത് വരെ എത്തീട്ടില്ല ത്രേം വൈകാറില്ല .. അയ്യപ്പന്‍റെ ശബ്ദം വിറച്ചു ആ കണ്ണുകളില്‍ ഭയം ... 
പ്പോ ന്തോക്കെ വാര്‍ത്തകള കേക്കണേ പെങ്കുട്ട്യെള് വൈക്യ തന്തക്കും തള്ളക്കും ആതിയ ഇതൊന്നും ഇവറ്റെകള് ... ഇത്രയും പറഞ്ഞു പത്രോസ് നിര്‍ത്തി അയ്യപന്‍ തളര്‍ന്നു.....  റോഡില്‍ ഇരിക്കാന്‍ കൈ കുത്തുകയാണ്.....  ചുറ്റും പറക്കുന്ന പൊടി പടലങ്ങള്‍ അയ്യാള്‍ക്ക് ചുറ്റും  നൃത്തം ചവിട്ടുന്നു 
പത്രോസ് അയ്യപ്പനെ താങ്ങി ബസ്‌ സ്റ്റോപ്പില്‍ ഇരുത്തി 
യ്യ് വെഷമിക്കണ്ട അടുത്ത ബസ്സേല് വരും ഇല്ലെങ്കി നമുക്ക് പോയി  അനെഷിക്കം ഞാന്‍ വീട്ടീ പോയിവരം .. പത്രോസ് നടന്നകന്നു 

             അയ്യപ്പന്‍ ബസ് സ്റ്റോപ്പില്‍ ഇരികുകയാണ് റോഡിലെ വളവിലേക്കും നോക്കി ഇരിക്കുകയാണ് ... സൂര്യന്‍ മറഞ്ഞു തുടങ്ങി നിഴലുകള്‍ കാണാതെ ആയി. അയ്യപ്പന്‍ ബസ്‌ സ്റ്റോപ്പില്‍ ഇരിക്കുകയാണ് മകളെയും കാത്തു    ... 




2013 ഫെബ്രുവരി 10, ഞായറാഴ്‌ച

കടപ്പാട്


   പുള്ളിക്കാരന്‍ ഇന്ന് വല്ലാത്ത സന്തോഷത്തിലാണ് പതിവിലും അധികം ക്രീം  മുഖത്ത് വാരി തേച്ചു.ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല ഷര്‌ട്ട് എടുത്തു തേച്ചു പുറത്തേക്ക ഇറങ്ങുവാന്‍ പുള്ളിക്കാരന്റെ മനസ്സു പിടച്ചു. ഇന്നാണ് ഫേസ് ബുക്കില്‍ ചെറുകഥ  എഴുതിയതിനു  ആദരിക്കപ്പെടുന്ന ദിവസം.
ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചെറു കഥ വളരെ പെട്ടെന്നാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത് . പാവം പ്രവാസിയെ കുറിച്ച് ആകുമ്പോള്‍ പിന്നെ പറയണ്ടല്ലോ. പ്രവാസികള്‍ ഏറ്റു പിടിച്ചു ഫേസ് ബുക്കില്‍ വന്‍ ചര്‍ച്ച വിഷയം ആയി മാറി.
അങ്ങനെ തലസ്ഥാന നഗരിയില്‍ ഇന്ന് മാധ്യമങ്ങളും സംഘടനകളും എല്ലാം ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ സ്ഥിരം വേദിയില്‍ വെച്ച് ആദരിക്കാന്‍ പോകുന്നു.  മിക്ക പരിപാടികളും ഇവിടെയാണ്‌ നടക്കുന്നത് കാരണം വേദി  ഫ്രീ ആണ്  അവരുടെ പരസ്യം അവിടെ ഒരു മൂലക്ക് ഉണ്ടാകും 


  കൃത്യം 5 മണിക്ക് തുടങ്ങും. അത് കൊണ്ട് 5 മിനിട്ട് മുമ്പേ എത്താന്‍ ടാക്സി പിടിച്ചു അവിടെ ചെന്നപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലും ഇല്ല എന്നാ പറഞ്ഞ പോലെ ഒരു മനുഷ്യനും ഇല്ല പ്രോഗ്രാം ഇന്നാല്ലേ ഒരു സംശയം. അതോ കഴിഞ്ഞു പോയോ ഞാന്‍ എത്താന്‍ വൈകിയത് കൊണ്ട് വേറെ ആര്‍ക്കെങ്കിലു കൊടുത്തോ? എന്തായാലും സംഘാടകരെ വിളിച്ചു നോക്കാം . അപ്പോഴാണ്‌ അറിഞ്ഞത് അറിയിച്ച സമയതെക്കാലും 2 മണിക്കൂര്‍ വൈകിയേ പരിപാടി തുടങ്ങൂ അതാണ്‌ ഇവിടത്തെ ശൈലി. 
ഛെ ! നാണക്കേട്‌  നേരത്തെ വന്നു പോയതിന്റെ ജാള്യത മറക്കാന്‍ പുറത്തു പോയി ഒന്ന് കറങ്ങി വരാം.

     കുറെ നേരം കഴിഞ്ഞു ഫോണില്‍ വിളിച്ചു ചോദിച്ചു താങ്ങള്‍ എത്തില്ലേ ഞങ്ങള്‍ കാത്തിരിക്കുകയാണ്  എന്ന് മുഖ്യ സംഘാടകന്‍. വളരെ താഴ്മയോടെ ദാ എത്തി എന്ന് പറഞു ഫോണ്‍ കട്ട് ചെയ്തു മനസ്സില്‍ ഉറഞ്ഞു കൂടിയ ഭരണി പാട്ട് മൂളി കൊണ്ട് ഹാളിലേക്ക് ചെന്നു.
 സാംസ്കാരിക സമ്മേളനം ആണ് ആദ്യം. ഒരു നീണ്ട നിര തന്നെ ഉണ്ട് വേദിയില്‍. സദസ്സിനെക്കാള്‍ നീണ്ട നിര വേദിയില്‍ ആകെ കണ്ഫ്യൂഷന്‍ എവിടയാണ് ഇരിക്കേണ്ടത് മുഖ്യ സംഘാടക്കാന്‍ ക്ഷണിച്ചു കയറി ഇരുന്നു പിന്നെ കീചക വധം തന്നെ. കാട് കയറി എല്ലാ അരിയും  പെറുക്കി പറഞ്ഞു പഠിച്ച പ്രസംഗം.സഹിച്ചു എന്തോ അവാര്‍ഡ് കിട്ടനുള്ളതല്ലേ  സഹിക്കന്നെ.
ഒടുവില്‍ മേമെന്റൊകള്‍ ഗിഫ്റ്റുകള്‍ അങ്ങനെ നല്ല രീതിയില്‍ തന്നെ ആദരിച്ചു പത്രക്കാരും ചാനലുകാരും (എല്ലാം സ്വന്തം ) ഒന്നും വിടാതെ എല്ലാം പിടിച്ചു. അങ്ങനെ അഭിമാനത്തോടെ ആ സദസ്സില്‍ നില്‍ക്കുമ്പോള്‍ പലരും വന്നു അഭിനന്ദിച്ചു 

  കൂട്ടത്തില്‍ ഒരാള്‍ പതുക്കെ കെട്ടി പിടിച്ചു കൊണ്ട് ചെവിയില്‍ മന്ത്രിച്ചു ഇനി കടപ്പാട് വെച്ചില്ലെങ്കില്‍ തെണ്ടി നിന്നെ നാറ്റിക്കും എന്ന് പറഞ്ഞു അയ്യാള്‍ തിരിഞ്ഞു നടന്നു 
ആരെങ്കിലും കേട്ടോ എന്ന് ചുറ്റും നോക്കി  പോയിട്ട്‌ അത്യാവശ്യമുണ്ട് എന്ന് പറഞ്ഞു വേഗം മുങ്ങി ആ തെണ്ടിയുടെ മനസ്സ് മാറി എല്ലാം വിളിച്ചു പറഞ്ഞാലോ അത് കൊണ്ട് സ്കൂട്ടായി അപ്പോഴും കയ്യിലിരുന്ന അവാര്‍ഡുകളും മേമെന്റൊകളും തന്നെ നോക്കി ചിരിക്കുന്ന പോലെ . അര്‍ഹാതയില്ലാത്തത് കയ്യിലെടുത്ത പോലെ എയ്യ് എന്ത് പുല്ല് ഇത് തന്നെ അത് സ്വയം പറഞ്ഞു സമാധാനിച്ചു.
 ( ഈ കടപ്പാട് കണ്ടു പിടിച്ച തെണ്ടിയെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ കുനിച്ചു നിറുത്തി കൂമ്പിനു ഇടിക്കാമായിരുന്നു )