സാമൂഹ്യ പ്രവര്‍ത്തകന്‍ ആകുക ജീവ കാരുണ്യ പ്രവര്‍ത്തനം ചെയ്യുക ഇതെല്ലം എന്റെ സ്വപ്നങ്ങളാകാന്‍ തുടങ്ങിയിട്ട കുറച്ചായി ദിവസവും പത്രത്തില്‍ വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ഫോട്ടോകളും കാണുമ്പോള്‍ വല്ലാത്തൊരു ആകര്‍ഷണം ഉണ്ടാകുന്നു എങ്ങിനെ എന്നറിയില്ല എനിക്കും ആകണം ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍
ഗള്‍ഫില്‍ വന്നു കുറച്ചു നാളേ ആയിട്ടുള്ളൂ ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍
ആരെയെങ്കിലും സഹായിക്കുക എന്നാ പൂതി കേരിയിട്ട് ഒരു രക്ഷയില്ല ആരെയെങ്കിലും നാട്ടില്‍ കേറ്റി വിടണം ടിക്കെറ്റെടുക്കാന്‍ സാഹായിക്കണം കഫീല്‍ പ്രശനമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പ്രശനം തീര്‍ക്കണം അങ്ങനെ ഒരു പാട് മോഹങ്ങളാണ് ഇപ്പോള്‍ ഉള്ളില്‍
അല്ല കോയ ആരെ ഇപ്പൊ സഹായിക്കും ആര്‍ക്കാണ് സഹായം വേണ്ടത്
റൂമിലെ ശുക്കൂരിനോട് ചോദിച്ചു
എടാ എനിക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആകണം അന്നേ ഞാന്‍ സഹായിക്കാം എന്തെങ്കിലും കൊഴപ്പം ഉണ്ടെന്കീ പറയണേ നമ്മക്ക് പത്രത്തില്‍ കൊടുക്കാടോ
പ ഹ പോക്കേണം മുന്നീന്ന് !!! ശുക്കൂര്‍ ഒരു ആട്ടു ആട്ടി എന്നിട്ട് സുരേഷ്ഗോപി സ്റ്റൈലില്‍ രണ്ടു കിടിലന്‍ ഡയലോഗ്
നിന്‍റെ വിസക്ക് കൊടുത്താ കായിന്‍റെ കടം തീര്‍ന്നോ ഹമുക്കോ ജ്ജ് ആദ്യം ന്‍റെ കടം തീര്‍ത്തിട്ട് പെരെല് പോയി വപ്പെനേം ഉമാനെം കാണാന്‍ നോക്ക് അല്ലാതെ തലക്ക് പ്രാന്ത് പിടിച്ച മാതിരി വന്നലിണ്ടാല്ല അന്നേ ഞാന്‍ വെട്ടി നുറുക്കും
ശേ ഫസ്റ്റ് അറ്റെമ്പ്റ്റ് പാളി നിരാശയോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി
എടാ ശുക്കൂരെ നീ ഒരീസം വരും അന്ന് നിന്നെ സഹായിക്കാട്ട .. എന്ന് മനസ്സില്‍ പ്രാകി പറഞ്ഞിട്ട് ഇങ്ങു തിരിച്ചു പോന്നു
ഒരു പാട് ആലോചിച്ചതിനു ശേഷം ഒരു തീരുമാനം എടുത്തു
ആദ്യം അസിസ്റ്റന്റ് ആവുക
ഗുഡ് ഐഡിയ !!
സിനിമയിലെ പോലെ സഹ സംവിധായകന്‍ പിന്നെ സംവിധായകന്‍ ആവണ പോലെ
പക്ഷെ ഒരു പ്രശ്നം ആരുടെ അസിസ്റ്റന്റ് ആകും
ങാ അതിനൊരു വഴീ കണ്ടു പിടിച്ചു പത്രം നോക്കി അറിയപ്പെടുന്ന ജീവ കാരുണ്യ പ്രവര്‍ത്തകരുടെ പേര് കണ്ട് പിടിക്കുക എന്നിട്ട് അവരെ നേരില്‍ കണ്ടു പരിചയപ്പെടുക
സൂപ്പര്‍ ഐഡിയ
അങ്ങനെ കഷ്ടപ്പെട്ട് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനെ പരിചയപ്പെട്ടു കാര്യം പറഞ്ഞു പുള്ളി ഹാപ്പി നൂറു വട്ടം സമ്മതം
മഴക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനെ പോലെ എന്നോട് പറഞ്ഞു
പുതിയ ആളുകള്‍ കടന്നു വരണം, ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് നിങ്ങളെ പോലുള്ള ചെറുപ്പക്കാരെയാണ് ആവശ്യം
അങ്ങനെ ഞാന്‍ " സഹ" ജീവ കാരുണ്യ പ്രവര്‍ത്തകനായി
ഒരു പാട് പേരുടെ കണ്ണീര്‍ ഒപ്പാനുള്ളതല്ലേ പോക്കറ്റില്‍ ഒരു കര്‍ചീഫ് കരുതി
ആദ്യ ദിവസം ഹരി ശ്രീ കുറിക്കാന്‍ പോകണ ദിവസം
മൂപ്പിലാനെ പോയി കാണണം എന്നിട്ട് എങ്ങനെ തുടങ്ങണം എന്നെല്ലാം ചോദിച്ചറിയണം വല്ലാത്ത ഒരു ടെന്‍ഷന്‍
എന്‍റെ സഹായം പ്രതീക്ഷിച്ചു ഈ മരുഭൂമിയില്‍ കഷ്ട്ടപെടുന്ന പാവം പ്രവാസികളെ മാനസ്സില്‍ ധ്യാനിച്ച് ഞാന്‍ ചെന്നു
ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന ആദ്യത്തെ കേസ് എന്തായിരിക്കും എന്‍റെ ടെന്‍ഷന്‍ മാറിയിട്ടില്ല
ഇക്കാ ഞാനെത്തി വളരെ വിനയപൂര്‍വ്വം അദ്ദേഹത്തോട് മൊഴിഞ്ഞു
മൊബൈല്‍ ഫോണില്‍ ആരോടോ വളരെ സീരിയസ്സായി സംസാരിക്കുകയാണ് അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിച്ചു ഇരിക്കാന്‍ പറഞ്ഞില്ല പക്ഷെ കൈ ചൂണ്ടി കാണിച്ചപ്പോള്‍ മനസ്സിലായി ഇരിക്കാനാണെന്ന്
പക്ഷെ വിനയപൂര്‍വ്വം അവിടെ തന്നെ നിന്നു
ഫോണ് വെച്ചിട്ട് എന്നെ നോക്കി ചിരിച്ചു
ങാ കൃത്യ സമയത്ത് തന്നെ എത്തിയല്ലോ
ഞാന്‍ ഒരു നിമിഷം കോരി തരിച്ചു
ഒരു സാമൂഹ്യ പ്രവര്ത്തകന് ആദ്യം വേണ്ടത് കൃത്യ നിഷ്ടയാണ് ഈ ചിട്ട എപ്പോഴും ഉണ്ടാകണം കേട്ടോ ... എന്‍റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു
ഒരു പ്രവാസി ഭാരതീയ പുരസ്കാരം കിട്ടിയ സന്തോഷം ഉള്ളില്‍ ഇക്കണക്കിനു പോയാല്‍ ഞാനൊരു അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആകും ഉറപ്പ് പത്രത്തില്‍ ഫോട്ടോ വരുന്നതും ടിവിയില്‍ ആധികാരികമായി സംസാരിക്കുന്നതും ഞാന്‍ ഒരു നിമിഷം "പ്രോമോ" കണ്ടു
നിന്റെ ആദ്യത്തെ കേസ് ഒരു മയ്യത് നാട്ടിലേക്ക് അയക്കണം അതിന്റെ പേപ്പര്‍ വശം ക്ലിയര്‍ ആണ് മരിച്ച ആളുടെ മകന്‍ വരും
നാളെ എംബസ്സിയില്‍ പോയി അതിനു ശേഷം ജവാസാതില്‍ പോകണം മകന് റീ എന്ട്രി അടിക്കണം മയ്യത്തിനു എക്സിടും അടിക്കണം ....
ഇത്രയും കേട്ടപാടെ എന്നിലെ സാമൂഹ്യപ്രവര്തകന്‍ വീണ്ടും രോമാഞ്ചം കൊണ്ട്
കിംഗിലെ മമ്മൂട്ടി എഴുന്നെല്‍ക്കുന്ന പോലെ സ്ലോ മോഷനില്‍ ഒന്ന് എഴുന്നേറ്റ് നടക്കാന്‍ തോന്നി
കണ്ട്രോള്‍ കണ്ട്രോള്‍ എന്ന് സ്വയം പറഞ്ഞു
ശരി ഞാന്‍ നാളെ വരാം
അവിടെ നിന്നും ഇറങ്ങി
നേരെ ഷുക്കൂറിന്റെ അടുത്തേക്ക് പോകണം
കാണട ചെങ്ങായീ അനക്കൊന്നും എന്നെ ഒരു പുണ്ണാക്ക് വിലയില്ല നാളെ ഒരു മയ്യത്ത് നാട്ടിലേക്ക് എത്തിക്കണം ആയിനായിട്ടു എംബസ്സീക്ക് പോണം രാവിലെ കണ്ടോളിന്‍ എന്നെ കൊണ്ടോകാന്‍ റൂമില് ആള് വരണത്
ഇത്രേം പറഞ്ഞിട്ട് അവന്‍റെ മുന്നില്‍ സ്ലോ മോഷന്‍ ആകാം
ഷുക്കൂറിന്റെ മുന്നില്‍ ചെന്നതും ടോമിനെ കണ്ട ജെറിയെ പോലെ ഞാന്‍ കട്ടിലില്‍ കേറി കിടന്നു
രാവിലെ തന്നെ ടാക്സി വന്നു നിന്ന് ഞാനതില്‍ കയറി പോയി എംബസ്സിയില്‍ അദേഹം പറഞ്ഞ പ്രകാരം ആളെ കണ്ടു പേപ്പര്‍ കൊടുത്തു പിന്നെ അവിടെ നിന്ന് നേരെ ജവസാതിലെക്ക് പാസ്പോര്‍ട്ട് കൊടുത്തു എല്ലാം വെരി ഫാസ്റ്റ്
എന്‍റെ പണി കഴിഞ്ഞു തിരികെ പാസ്പോര്‍ട്ടും ആവശ്യം വേണ്ട രേഖകളും കൈമാറുമ്പോള്‍ ആ മകന്‍ നിറ കണ്ണുകളോടെ എന്നെ നോക്കി നന്ദി പറഞ്ഞു റൂമിന്റെ വാതില്‍ക്കല്‍ ഇറക്കി തന്നു ഇന്ന് രാത്രി തന്നെ പോകും എന്ന് പറഞ്ഞു കീരിടതിലെ തിലകനെ പോലെ സ്നേഹം പകരുന്ന ഒരച്ഛന്റെ ഭാവമായിരുന്നു എനിക്ക്
കരയാന്‍ വെമ്പി നില്‍ക്കുന്ന മുഖത്തോടെ ഞാനും യാത്ര പറഞ്ഞു
തിരികെ റൂമിലെത്തി ശൂക്കൂരിനെ കാണ്കേ കേള്കെ ഞാന്‍ എന്‍റെ ഇന്നത്തെ സാമൂഹ്യ പ്രവര്‍ത്തനം വിവരിച്ചു
അവനു മിണ്ടാട്ടം ഇല്ല അത് എനിക്കുള്ള അംഗീകാരമായി ഞാന്‍ സ്വീകരിച്ചു
ആ മകന്റെ കണ്ണ് നീര്‍ നാളെ എന്‍റെ പുണ്യമായി കണക്കാക്കുന്നു അല്പം വികാര വിവശനായി ഞാന്‍ പരഞ്ഞിട്ട് ശുക്കൂരിനെ നോക്കി
താഴെ കാര്‍പെറ്റില്‍ ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മാച് നടക്കണ പോലെ അങ്ങോട്ട തന്നെ നോക്കി ഒറ്റ ഇരിപ്പാ പാവം
എന്നിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സട കുടഞ്ഞു എഴുന്നേറ്റു
എടൊ ജീവിതത്തില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്യണം മരിച്ചു ചെല്ലുമ്പോള്‍ ഇതൊക്കെ കാണൂ
പാവം ബ്ലാങ്കറ്റ് തല വഴി മൂടി ഒറ്റ കിടപ്പാ പിന്നെ ഞാനൊന്നും മിണ്ടിയില്ല
ഞാനും കിടന്നു രാവിലെ എഴുന്നേറ്റ് എംബസ്സിയില്‍ പോയതല്ലേ നല്ല ക്ഷീണം ഒന്ന് മയങ്ങി പൊയി.
ബഹളം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നെറ്റതു പുറത്തു ശുക്കൂര്‍ ആരോടോ വഴക്കടിക്കുന്നു
ഛെ ഇവന്‍റെ ഒരു കാര്യം എന്നെ കണ്ടിട്ടാകും ഈ വഴക്ക് ഞാനിപ്പോള്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആണല്ലോ
എഴുന്നേറ്റ് വാതില്‍ക്കല്‍ ചെന്നപ്പോള്‍ എനിക്ക് നേരെ ചീറി പാഞ്ഞു വരുന്നു
നായിന്‍റെ മോനെ വെട്ടി നുറുക്കും നിന്നെ .... ങേ ഞാന്‍ ഞെട്ടി എന്‍റെ നേരെ ഒരു ഹമുക്ക് ചീത്ത വിളിച്ചു ചീറി വരുന്നു ഇവന് എന്നെ മനസ്സിലായില്ലേ ഞാനൊരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്ന് പറയാനുള്ള ഒരു ഗ്യാപില്ല
ശുക്കൂര്‍ അവനെ തടഞ്ഞു നിര്‍ത്തി മറ്റുള്ള റൂമിലെ ആളുകള്‍ ഓടി കൂടി എല്ലാവരും കൂടി ബഹളം ഒന്നും മനസ്സിലാകുന്നില്ല
നായേ അകതോട്ടു കേറിക്കോ........ ശുക്കൂര്‍ എന്നെ നോക്കി അലറി ഞാന്‍ പതുക്കെ വലിഞ്ഞു
ഇതിനിടയില്‍ കേള്‍ക്കുന്നുണ്ട് അവന്റെ .....ലെ സാമൂഹ്യ പ്രവര്‍ത്തനം അവന്‍റെ മയ്യതെടുക്കും എന്ന്
ങേ അതായത് എന്‍റെ മയ്യത് എടുക്കും എന്നല്ലേ അപ്പൊ ഇത് ഷുക്കൂറിന്റെ വിഷയമല്ല ഈ ചൊറ എന്നെ തേടി വന്നതാ
എന്നാ പിന്നെ ഒന്നും നോക്കാനില്ല നേരെ ബാത്ത് റൂമില്‍ കേറി വാതിലടച്ചു
കുറെ കഴിഞ്ഞപ്പോള്‍ ശുക്കൂര്‍ വന്നു വിളിച്ചു
മെല്ലെ വാതില്‍ തുറന്നു പുറത്തിറങ്ങി അറ്റാച്ഡു ബാത് റൂം കണ്ടു പിടിച്ചവനു നന്ദി
എന്താടാ കാര്യം ... എന്ന് ചോദിക്കാന്‍ തല പൊക്കിയതും ശുക്കൂര്‍ പഴയ സുരേഷ് ഗോപിയായി
അന്‍റെ ഒലക്കമെലെ സാമൂഹ്യ പ്രവര്‍ത്തനം
ങേ സാമൂഹ്യ പ്രവര്‍ത്തനം എന്ത് പിഴച്ചു
ഇപ്പൊ ന്‍റെ മയ്യത് നാടിലേക്ക് എടുത്തേനെ
ങേ എന്‍റെ മയ്യതോ എനിക്ക് അങ്ങട് വിശ്വസിക്കാന്‍ പറ്റണില്ല
ശുക്കൂരെ നീ കാര്യം പറ വെറുതെ സാമൂഹ്യ പ്രവര്‍ത്തനത്തെ കുറ്റം പറയണ്ട
ഇനി സാമൂഹ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞു ഈ രൂമീന്ന് ഇറങ്ങിയ ന്‍റെ കാലു ഞാന്‍ തല്ലി ഓടിക്കും ശുക്കൂര്‍ വീണ്ടും സുരേഷ് ഗോപി
നീ എന്‍റെ കാലു മാത്രമല്ല കയ്യും ഓടിച്ചോ ആയ്യിനു മാത്രം എന്താ ഇവടെ ഇന്ടായീനു പറ
ഇന്ടായതോ " മയ്യത്തിനു റീ എന്ട്രി കൂടെ പോണ മകനിക്ക് എക്സിറ്റ് " എന്ന് പറഞ്ഞ മനസ്സിലാകോ അത് തന്നേ
എന്‍റെ ഉള്ളിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ബോധം കേട്ട് വീണു
മയ്യത്തിനു റീ എന്‍ട്രി
മയ്യത്തിന്റെ കൂടെ പോകുന്ന മകന് എക്സിറ്റും
ആരായാലും ഒന്ന് തല്ലി പോകും
ശുക്കൂരെ നീയാണ് യദാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകന്‍..കാരണം ഒരു സുഹൃത്തിനെ ആപത്തില്‍ നിന്നും രക്ഷിച്ചില്ലേ . തോളില്‍ തട്ടി ശുക്കൂരിനോട് പറയാന്‍ ആഗ്രഹം പക്ഷെ ഇപ്പൊ വേണ്ട
പോക്കറ്റില്‍ കിടന്ന കര്‍ചീഫ് കൊണ്ട് എന്റെ മുഖം തുടച്ചു
അതെ എന്‍റെ മുഖം ..
എന്‍റെ മുഖം തുടക്കാന്‍ ഞാന്‍ ആ കര്‍ചീഫ് മാറ്റി വെച്ച്
എന്‍റെ സാമൂഹ്യ പ്രവര്‍ത്തകനെയും
........ ശുഭം .......
ഗള്‍ഫില്‍ വന്നു കുറച്ചു നാളേ ആയിട്ടുള്ളൂ ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍
ആരെയെങ്കിലും സഹായിക്കുക എന്നാ പൂതി കേരിയിട്ട് ഒരു രക്ഷയില്ല ആരെയെങ്കിലും നാട്ടില്‍ കേറ്റി വിടണം ടിക്കെറ്റെടുക്കാന്‍ സാഹായിക്കണം കഫീല്‍ പ്രശനമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പ്രശനം തീര്‍ക്കണം അങ്ങനെ ഒരു പാട് മോഹങ്ങളാണ് ഇപ്പോള്‍ ഉള്ളില്‍
അല്ല കോയ ആരെ ഇപ്പൊ സഹായിക്കും ആര്‍ക്കാണ് സഹായം വേണ്ടത്
റൂമിലെ ശുക്കൂരിനോട് ചോദിച്ചു
എടാ എനിക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആകണം അന്നേ ഞാന്‍ സഹായിക്കാം എന്തെങ്കിലും കൊഴപ്പം ഉണ്ടെന്കീ പറയണേ നമ്മക്ക് പത്രത്തില്‍ കൊടുക്കാടോ
പ ഹ പോക്കേണം മുന്നീന്ന് !!! ശുക്കൂര്‍ ഒരു ആട്ടു ആട്ടി എന്നിട്ട് സുരേഷ്ഗോപി സ്റ്റൈലില്‍ രണ്ടു കിടിലന്‍ ഡയലോഗ്
നിന്‍റെ വിസക്ക് കൊടുത്താ കായിന്‍റെ കടം തീര്‍ന്നോ ഹമുക്കോ ജ്ജ് ആദ്യം ന്‍റെ കടം തീര്‍ത്തിട്ട് പെരെല് പോയി വപ്പെനേം ഉമാനെം കാണാന്‍ നോക്ക് അല്ലാതെ തലക്ക് പ്രാന്ത് പിടിച്ച മാതിരി വന്നലിണ്ടാല്ല അന്നേ ഞാന്‍ വെട്ടി നുറുക്കും
ശേ ഫസ്റ്റ് അറ്റെമ്പ്റ്റ് പാളി നിരാശയോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി
എടാ ശുക്കൂരെ നീ ഒരീസം വരും അന്ന് നിന്നെ സഹായിക്കാട്ട .. എന്ന് മനസ്സില്‍ പ്രാകി പറഞ്ഞിട്ട് ഇങ്ങു തിരിച്ചു പോന്നു
ഒരു പാട് ആലോചിച്ചതിനു ശേഷം ഒരു തീരുമാനം എടുത്തു
ആദ്യം അസിസ്റ്റന്റ് ആവുക
ഗുഡ് ഐഡിയ !!
സിനിമയിലെ പോലെ സഹ സംവിധായകന്‍ പിന്നെ സംവിധായകന്‍ ആവണ പോലെ
പക്ഷെ ഒരു പ്രശ്നം ആരുടെ അസിസ്റ്റന്റ് ആകും
ങാ അതിനൊരു വഴീ കണ്ടു പിടിച്ചു പത്രം നോക്കി അറിയപ്പെടുന്ന ജീവ കാരുണ്യ പ്രവര്‍ത്തകരുടെ പേര് കണ്ട് പിടിക്കുക എന്നിട്ട് അവരെ നേരില്‍ കണ്ടു പരിചയപ്പെടുക
സൂപ്പര്‍ ഐഡിയ
അങ്ങനെ കഷ്ടപ്പെട്ട് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനെ പരിചയപ്പെട്ടു കാര്യം പറഞ്ഞു പുള്ളി ഹാപ്പി നൂറു വട്ടം സമ്മതം
മഴക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനെ പോലെ എന്നോട് പറഞ്ഞു
പുതിയ ആളുകള്‍ കടന്നു വരണം, ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് നിങ്ങളെ പോലുള്ള ചെറുപ്പക്കാരെയാണ് ആവശ്യം
അങ്ങനെ ഞാന്‍ " സഹ" ജീവ കാരുണ്യ പ്രവര്‍ത്തകനായി
ഒരു പാട് പേരുടെ കണ്ണീര്‍ ഒപ്പാനുള്ളതല്ലേ പോക്കറ്റില്‍ ഒരു കര്‍ചീഫ് കരുതി
ആദ്യ ദിവസം ഹരി ശ്രീ കുറിക്കാന്‍ പോകണ ദിവസം
മൂപ്പിലാനെ പോയി കാണണം എന്നിട്ട് എങ്ങനെ തുടങ്ങണം എന്നെല്ലാം ചോദിച്ചറിയണം വല്ലാത്ത ഒരു ടെന്‍ഷന്‍
എന്‍റെ സഹായം പ്രതീക്ഷിച്ചു ഈ മരുഭൂമിയില്‍ കഷ്ട്ടപെടുന്ന പാവം പ്രവാസികളെ മാനസ്സില്‍ ധ്യാനിച്ച് ഞാന്‍ ചെന്നു
ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന ആദ്യത്തെ കേസ് എന്തായിരിക്കും എന്‍റെ ടെന്‍ഷന്‍ മാറിയിട്ടില്ല
ഇക്കാ ഞാനെത്തി വളരെ വിനയപൂര്‍വ്വം അദ്ദേഹത്തോട് മൊഴിഞ്ഞു
മൊബൈല്‍ ഫോണില്‍ ആരോടോ വളരെ സീരിയസ്സായി സംസാരിക്കുകയാണ് അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിച്ചു ഇരിക്കാന്‍ പറഞ്ഞില്ല പക്ഷെ കൈ ചൂണ്ടി കാണിച്ചപ്പോള്‍ മനസ്സിലായി ഇരിക്കാനാണെന്ന്
പക്ഷെ വിനയപൂര്‍വ്വം അവിടെ തന്നെ നിന്നു
ഫോണ് വെച്ചിട്ട് എന്നെ നോക്കി ചിരിച്ചു
ങാ കൃത്യ സമയത്ത് തന്നെ എത്തിയല്ലോ
ഞാന്‍ ഒരു നിമിഷം കോരി തരിച്ചു
ഒരു സാമൂഹ്യ പ്രവര്ത്തകന് ആദ്യം വേണ്ടത് കൃത്യ നിഷ്ടയാണ് ഈ ചിട്ട എപ്പോഴും ഉണ്ടാകണം കേട്ടോ ... എന്‍റെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു
ഒരു പ്രവാസി ഭാരതീയ പുരസ്കാരം കിട്ടിയ സന്തോഷം ഉള്ളില്‍ ഇക്കണക്കിനു പോയാല്‍ ഞാനൊരു അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ആകും ഉറപ്പ് പത്രത്തില്‍ ഫോട്ടോ വരുന്നതും ടിവിയില്‍ ആധികാരികമായി സംസാരിക്കുന്നതും ഞാന്‍ ഒരു നിമിഷം "പ്രോമോ" കണ്ടു
നിന്റെ ആദ്യത്തെ കേസ് ഒരു മയ്യത് നാട്ടിലേക്ക് അയക്കണം അതിന്റെ പേപ്പര്‍ വശം ക്ലിയര്‍ ആണ് മരിച്ച ആളുടെ മകന്‍ വരും
നാളെ എംബസ്സിയില്‍ പോയി അതിനു ശേഷം ജവാസാതില്‍ പോകണം മകന് റീ എന്ട്രി അടിക്കണം മയ്യത്തിനു എക്സിടും അടിക്കണം ....
ഇത്രയും കേട്ടപാടെ എന്നിലെ സാമൂഹ്യപ്രവര്തകന്‍ വീണ്ടും രോമാഞ്ചം കൊണ്ട്
കിംഗിലെ മമ്മൂട്ടി എഴുന്നെല്‍ക്കുന്ന പോലെ സ്ലോ മോഷനില്‍ ഒന്ന് എഴുന്നേറ്റ് നടക്കാന്‍ തോന്നി
കണ്ട്രോള്‍ കണ്ട്രോള്‍ എന്ന് സ്വയം പറഞ്ഞു
ശരി ഞാന്‍ നാളെ വരാം
അവിടെ നിന്നും ഇറങ്ങി
നേരെ ഷുക്കൂറിന്റെ അടുത്തേക്ക് പോകണം
കാണട ചെങ്ങായീ അനക്കൊന്നും എന്നെ ഒരു പുണ്ണാക്ക് വിലയില്ല നാളെ ഒരു മയ്യത്ത് നാട്ടിലേക്ക് എത്തിക്കണം ആയിനായിട്ടു എംബസ്സീക്ക് പോണം രാവിലെ കണ്ടോളിന്‍ എന്നെ കൊണ്ടോകാന്‍ റൂമില് ആള് വരണത്
ഇത്രേം പറഞ്ഞിട്ട് അവന്‍റെ മുന്നില്‍ സ്ലോ മോഷന്‍ ആകാം
ഷുക്കൂറിന്റെ മുന്നില്‍ ചെന്നതും ടോമിനെ കണ്ട ജെറിയെ പോലെ ഞാന്‍ കട്ടിലില്‍ കേറി കിടന്നു
രാവിലെ തന്നെ ടാക്സി വന്നു നിന്ന് ഞാനതില്‍ കയറി പോയി എംബസ്സിയില്‍ അദേഹം പറഞ്ഞ പ്രകാരം ആളെ കണ്ടു പേപ്പര്‍ കൊടുത്തു പിന്നെ അവിടെ നിന്ന് നേരെ ജവസാതിലെക്ക് പാസ്പോര്‍ട്ട് കൊടുത്തു എല്ലാം വെരി ഫാസ്റ്റ് എന്‍റെ പണി കഴിഞ്ഞു തിരികെ പാസ്പോര്‍ട്ടും ആവശ്യം വേണ്ട രേഖകളും കൈമാറുമ്പോള്‍ ആ മകന്‍ നിറ കണ്ണുകളോടെ എന്നെ നോക്കി നന്ദി പറഞ്ഞു റൂമിന്റെ വാതില്‍ക്കല്‍ ഇറക്കി തന്നു ഇന്ന് രാത്രി തന്നെ പോകും എന്ന് പറഞ്ഞു കീരിടതിലെ തിലകനെ പോലെ സ്നേഹം പകരുന്ന ഒരച്ഛന്റെ ഭാവമായിരുന്നു എനിക്ക്