2010 ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഒരു പക്ഷികുഞ്ഞ്....സുരക്ഷിതാമാം കൈകളിലാണെങ്കിലും ഇപ്പോഴും പിടകുകയാകും ആ ചെറു ഹ്യദയം
ഓർമകൾ വേദനയാകുമ്പോൾ മനസ്സിന്റെ വേദന സംഹാരിയോ ഇത്

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

വീണ്ടും വന്ന വഴിയിൽ

അയ്യാൾ നടന്നു.........................കാണുന്ന വഴിയിലൂടെ....
ചോദിക്കാൻ ഒരാളെയും കാണുന്നില്ല....എങ്ങോട്ടാണു പോകേണ്ടത് എന്ന് വ്യക്ത്മല്ല.
എന്നാലും ചോദിക്കാൻ ആരുമില്ലല്ലോ?
സൂര്യന്റെ തീഷ്ണമായ ചൂടിനെ വക വെക്കാതെ അയ്യാൾ വീണ്ടും നടന്നു.ആരെയെങ്കിലും കാണുന്നത് വരെ അല്ലെങ്കിൽ ഒരു തണൽ കാണുന്നത് വരെ.
ഇരുവശത്തും മൊട്ടകുന്നുകൾ മാത്രം,ചൂടേറ്റ് വാടി കരിഞ്ഞ വ്യക്ഷങ്ങൾ.
അയ്യാൾ ചുറ്റും ഒന്ന് നോക്കി.. വെറുതെ ആരെയെങ്കിലും കണ്ടാലോ ആശിച്ചു പോയി വെറുതെ
എവിടെയെങ്കിലും ഇരിക്കണമെന്ന് തോന്നി തുടങ്ങുന്നു.
അപ്പോൾ ദൂരെ ഒരു മനുഷ്യരൂപം പോലെ തോന്നി,വ്യക്ത്മല്ല എങ്കിലും ആ രൂപം ചലിക്കുന്ന പോലെ തോന്നി.അയ്യാൾ ഓടി ആ രൂപത്തിന്റെ അടുത്തേക്ക്.അത് വളരെ ദൂരെയാണു എങ്കിലും അയ്യാൾ ഓടി.അവിടെ എത്താൻ അയ്യാളുടെ മനസ്സ് പിടഞ്ഞു.കറിനമായ സൂര്യകിരണങ്ങളെ വകഞ്ഞുമാറ്റി അയ്യാൾ ഓടി.
ഇപ്പോൾ വ്യക്തമായി ആ രൂപത്തെ കണ്ടു.ഒരു വ്യദ്ധനായ മനുഷ്യൻ ചെറിയ കുഴിയിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിക്കുന്നു.കയ്യിൽ ചെറിയ പാത്രവും.പക്ഷെ ക്ഷീണിതനാണു ആ വ്യദ്ധൻ, ആ പാവത്തിനു വെള്ളം കോരിയെടുക്കാൻ കഴിയുന്നില്ല.ആരെയൊ സഹായത്തിനു എന്ന പോലെ കയ്യ് കൊണ്ട് വിളിക്കുന്നു.
അയ്യാൾ നോക്കിയപ്പോൾ അപ്പുര്ര്ത്ത് ഒരു യുവാവ് ഒരു പിഞ്ച് കുഞ്ഞിനെ മടിയിൽ കിടത്തിയിരിക്കുന്നു.ആ കുഞ്ഞിന് യുവാവ് എന്തോ കൊടുത്തു കൊണ്ടിരിക്കുകയാണു
വിറയാർന്ന് ശബ്ദത്തിൽ വ്യദ്ധൻ യുവാവിനെ വിളിച്ചു.....ഏയ് ഒന്നിങ്ങ്ട് വരാമോ?? അല്പം വെള്ളം എട്ത്ത് തരാവോ?
നാശം!... യുവാവ് പിര്രുപിറുത്തു ........പിന്നെ വുദ്ധനെ നോക്കി അമർഷത്തോടെ പറഞ്ഞു       ..ഞാൻ കുട്ടിക്ക് പാലു കൊടിക്കുന്നത് കണ്ടില്ലേ
ദാഹിച്ചിട്ട് വയ്യ എന്റെ തൊണ്ട വരളുന്നു....വ്യദ്ധൻ ദയനീയതയോടെ പറഞ്ഞു.
യുവാവ് അലക്ഷ്യമായി എങ്ങോട്ടോ നോക്കികൊണ്ടിരുന്നു
വ്യദ്ധൻ നിസ്സംഗതയോടെ കുഴിയിലെക്ക് നോക്കി വിറയാർന്ന കയ്കളോടെ ആ പാത്രം കൊണ്ട് കുഴിയിലെ വെള്ളം എടുക്കാൻ ശ്രമിച്ചു,പക്ഷെ ആ പാവത്തിനു സധിക്കിന്നില്ല
അയ്യാൾ മെല്ലെ ആ വ്യദ്ധന്റെ അടുത്തേക്കു ചെന്നു. കയ്യിൽ നിന്നും പാത്രം വാങ്ങി കുഴിയിലെ തണുത്ത് വെള്ളം കോരിയെടുത്തു വ്യദ്ധനു കൊടുത്തു
ഒരു കവിൾ വെള്ളം കുടിച്ച വ്യദ്ധൻ ആ പാത്രം തിരികെ അയ്യാളെ ഏൽ‌പ്പിച്ചു പറഞ്ഞ്

എന്നിട്ട് പറഞ്ഞ് ....കുറച്ച് വെള്ളം എന്റെ മകനു കൊടുക്കോ ???




അയ്യാൾ ഒരു നിമിഷം തരിച്ച് നിന്നു പിന്നെ മെല്ലെ വ്യദ്ധന്റെ ചെവിയിൽ ചോദിച്ചു....ആര് ??? നിങ്ങളുടെ മകനോ?...ങും...

അയ്യാൾ ആ യുവാവിനെ മെല്ലെ തിരിഞ്ഞിനോക്കി അപ്പോഴും ആ യുവാവ് കുട്ടിക്ക് പാൽ കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു

അയ്യാൾ മെല്ലെ യുവാവിന്റെ അടുത്ത് ചെന്നു.പതിയെ തോളിൽ കൈ വെച്ചു

യുവാവ് അയ്യാളെ നോക്കി,അപ്പോഴും ഒരു കൈ കൊണ്ട് കുട്ടിയെ തലോടുകയും മറ്റേ കൈ കൊണ്ട് പാലു കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു യുവാവ്

അയ്യാൾ യുവാവിനോട് ചോദിച്ചു...

അത് നിങ്ങളുടെ ആരാ????..

യുവാവ് അയ്യാളുടെ മുഖത്തേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല

നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ????അയ്യാൾ വീണ്ടും ചോദിച്ചു

ങും...യുവാവ് ഒന്നമർത്തി മൂളി

പിന്നെന്തേ കുറച്ച് വെള്ളം കൊടുക്കാഞ്ഞു ??? അയ്യാൾ വീണ്ടും ചോദിച്ചു

ഞാൻ മാത്രം കൊടുത്താൽ മതിയോ ??? യുവാവ് ക്ഷോഭത്തോടെ അയ്യാളെ നോക്കി......ങും ..അഞ്ചാറ് ആൺ മക്കള് ഉള്ളതാ അവസാനം ഞാൻ മാത്രം...എന്റെ തലയിലായി കിളവൻ...എന്റെ ഈ കുഞ്ഞിനെ ആരു നോക്കും..ഇതിനു എന്തെങ്കിലും കൊടുക്കേണ്ടേ....എനിക്ക് വയ്യാ ഇതിനെ ചുമക്കാൻ...ചാവുന്നുമില്ല നാശം

ഇത്രയും പറഞ്ഞ് തീരുന്നതിനു മുൻപ് അയ്യാൾ കൈ വീശി യുവാവിന്റെ മുഖത്തടിച്ചു.അടി കൊണ്ട യുവാവ് പകച്ച് പോയി

മിണ്ടി പോകരുത്.....അയ്യാൾ ഗർജ്ജിച്ചു

തൊട്ട് പോകരുത്......വിറയാർന്ന ശബ്ദം കേട്ട് അയ്യാൾ തിരിഞ്ഞ് നോക്കി, വിറക്കുന്ന കൈ വിരൽ ചൂണ്ടി ക്ഷോഭിക്കുന്ന മുഖവുമായി വ്യദ്ധൻ നിൽക്കുന്നു

നിങ്ങൾ...ഇവനെ....വാക്കുകൾ കിട്ടാതെ അയ്യാൾ വിഷമിച്ചു

പൊയ്ക്കെ ഇവിടന്ന്.... വ്യദ്ധൻ വീണ്ടും പറഞ്ഞു

തന്റെ കൈയ്യിലിരുന്ന പാത്രം തിരികെ വ്യദ്ധനെ ഏൽ‌പ്പിച്ചു അയ്യാൾ നടന്നു

വീണ്ടും ലക്ഷ്യമില്ലാത്ത യാത്ര.....വിജനമായ പതയിലൂടെ....



അകലെ സൂര്യൻ മറഞ്ഞു തുടങ്ങി .അന്ധകാരം മെല്ലെ മെല്ലെ ഭുമിയെ പുണരാൻ തുടങ്ങി.എന്നിട്ടും അയ്യാൾ നടന്നു കൊണ്ടേയിരുന്നു. ഒന്നും കാണാൻ കഴിയുന്നില്ല എങ്ങും ഇരുട്ട് മാത്രം എവിടെയോ നിന്ന് സീൽക്കാരങ്ങൾ കേൾക്കുന്നു.ഇനിയും നടക്കാൻ വയ്യാ...ഇടക്ക് അയ്യാൾ എവിടെയോ തട്ടി വീണു.എന്നിട്ടും ലക്ഷ്യമില്ലാതെ എന്തിനോ വേണ്ടി അയ്യാൾ നടന്നു



ഇനി ഇരുട്ടിലൂടെ ഒരു പാട് നടക്കണം അയ്യാൾ എവിടെയോ മെല്ലെ ഇരുന്നു, ക്ഷീണം കൊണ്ട് അയ്യാൾ തളർന്ന് ഉറങ്ങി പോയി. മെല്ലെ വീശിയ തണുപ്പുള്ള കാറ്റിൽ അയ്യാൾ തന്റെ സ്വപ്ന ലോകത്തേക്ക് സഞ്ചരിക്കാൻ തുടങ്ങി...എന്തെക്കെയോ കീഴടക്കി .. എന്തെക്കെയോ...നേടി... എന്തെക്കെയോ....കണ്ടു അയ്യാൾ തന്റെ സ്വപ്ന സഞ്ചാരം തുടർന്ന് കൊണ്ടേയിരുന്നു



പ്രഭാത കിരണങ്ങൾ മുഖത്ത് അസ്വസ്ഥത ചൊരിഞ്ഞപ്പോൾ അയ്യാൾ ഉണർന്നു.തന്റെ കൈകളിലെ തൊലികൾ ചുളുങ്ങി തുടങ്ങിയത് അയ്യാൾ കണ്ടു. കാലം തന്നിൽ വരുത്തിയ മാറ്റം അയ്യാൾ മനസ്സിലാക്കി

ഇനി യാത്രാ എവിടെയെങ്കിലും നിറുത്തണം.അയ്യാൾ ദൂരെക്ക് ഒന്നു കണ്ണ് ഓടിച്ചു. അങ്ങ് ദൂരെ ഒരു തണൽ മരം കാണുന്നുണ്ട് അയ്യാൾ അങ്ങോട്ട് നടന്നു. അവിടെയെത്താൻ വേഗം നടന്നു പക്ഷെ പ്രായം പഴയതു പോലെ അനുവദിക്കുന്നില്ല എങ്കിലും ആ തണൽ മരം നോക്കി അയ്യാൾ നടന്നു



തണൽ മരത്തിന്റെ അടുത്ത് എത്തിയ അയ്യാൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു. അവിടെ ഒരു വ്യദ്ധൻ കുഴിയിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിക്കുന്നു.ആ വ്യദ്ധൻ വേച്ച് പോകുന്നുണ്ടായിരുന്നു. അയ്യാൾ ആ വ്യദ്ധനെ താങ്ങി നിർത്തി.

നിങ്ങളോ??? ആ വ്യദ്ധൻ ചോദിച്ചു

അയ്യാൾ സൂക്ഷിച്ച് നോക്കി ..നീ ....ഞാൻ... അയ്യാൾക്ക് ആശ്ചര്യം അടക്കാൻ കഴിഞ്ഞില്ല.അത് ആ പഴയ യുവാവ് ആയിരുന്നു. പക്ഷെ ഇപ്പോൾ മുടിയെല്ലാം നരച്ചു ,മുഖത്ത് വർദ്ധക്യത്തിന്റെ കലകൾ ,

എവിടെ നിന്റെ അച്ചഛൻ....അയ്യാൾ ചുറ്റും നോക്കി..

മരിച്ചു...വ്യദ്ധൻ മെല്ലെ പറഞ്ഞു കണ്ണുകളിൽ നിന്നും കണ്ണ് നീർ പൊടിയുന്നണ്ടായിരുന്നു

എവിടെ നിന്റെ മകൻ.... അയ്യാൾ വീണ്ടും ചോദിച്ചു

കണ്ണ് നീർ തുടച്ച് കൊണ്ട് വ്യദ്ധൻ തണൽമരത്തിനു അപ്പുറം വിരൽ ചൂണ്ടി

അയ്യാൾ കണ്ടു അവിടെ ഒരു കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്ന യുവാവ്..യുവാവിന്റെ അടുത്തേക്കു പോകാൻ ശ്രമിച്ച അയ്യാളെ വ്യദ്ധൻ കടന്ന് പിടിച്ചു.വ്യദ്ധന്റെ കണ്ണുകളിൽ ഭയം അയ്യാൾ കണ്ടു

സ്വന്തം കവിൾ തടം തടവി കൊണ്ട് ആ വ്യദ്ധൻ പറഞ്ഞു...അവനെ തല്ലരുത്.....എനിക്ക് വേറെ ആരുമില്ല...അയ്യാൾ തേങ്ങി തേങ്ങി കരഞ്ഞു

വ്യദ്ധന്റെ കണ്ണ് നീർ തുടച്ച് കൊണ്ട് അയ്യാൾ വീണ്ടും നടന്നു

അതേ വഴിയിലൂടെ അയ്യാൾ തിരിച്ചറിഞ്ഞു ഇത് വന്ന വഴിയാണെന്ന്

അതെ വീണ്ടും വന്ന വഴി അയ്യാൾ പിറുപിറുത്തു കൊണ്ട് നടന്നു..

by Kanniyar