2013 ഫെബ്രുവരി 10, ഞായറാഴ്‌ച

കടപ്പാട്


   പുള്ളിക്കാരന്‍ ഇന്ന് വല്ലാത്ത സന്തോഷത്തിലാണ് പതിവിലും അധികം ക്രീം  മുഖത്ത് വാരി തേച്ചു.ഉള്ളതില്‍ വെച്ച് ഏറ്റവും നല്ല ഷര്‌ട്ട് എടുത്തു തേച്ചു പുറത്തേക്ക ഇറങ്ങുവാന്‍ പുള്ളിക്കാരന്റെ മനസ്സു പിടച്ചു. ഇന്നാണ് ഫേസ് ബുക്കില്‍ ചെറുകഥ  എഴുതിയതിനു  ആദരിക്കപ്പെടുന്ന ദിവസം.
ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചെറു കഥ വളരെ പെട്ടെന്നാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത് . പാവം പ്രവാസിയെ കുറിച്ച് ആകുമ്പോള്‍ പിന്നെ പറയണ്ടല്ലോ. പ്രവാസികള്‍ ഏറ്റു പിടിച്ചു ഫേസ് ബുക്കില്‍ വന്‍ ചര്‍ച്ച വിഷയം ആയി മാറി.
അങ്ങനെ തലസ്ഥാന നഗരിയില്‍ ഇന്ന് മാധ്യമങ്ങളും സംഘടനകളും എല്ലാം ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ സ്ഥിരം വേദിയില്‍ വെച്ച് ആദരിക്കാന്‍ പോകുന്നു.  മിക്ക പരിപാടികളും ഇവിടെയാണ്‌ നടക്കുന്നത് കാരണം വേദി  ഫ്രീ ആണ്  അവരുടെ പരസ്യം അവിടെ ഒരു മൂലക്ക് ഉണ്ടാകും 


  കൃത്യം 5 മണിക്ക് തുടങ്ങും. അത് കൊണ്ട് 5 മിനിട്ട് മുമ്പേ എത്താന്‍ ടാക്സി പിടിച്ചു അവിടെ ചെന്നപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലും ഇല്ല എന്നാ പറഞ്ഞ പോലെ ഒരു മനുഷ്യനും ഇല്ല പ്രോഗ്രാം ഇന്നാല്ലേ ഒരു സംശയം. അതോ കഴിഞ്ഞു പോയോ ഞാന്‍ എത്താന്‍ വൈകിയത് കൊണ്ട് വേറെ ആര്‍ക്കെങ്കിലു കൊടുത്തോ? എന്തായാലും സംഘാടകരെ വിളിച്ചു നോക്കാം . അപ്പോഴാണ്‌ അറിഞ്ഞത് അറിയിച്ച സമയതെക്കാലും 2 മണിക്കൂര്‍ വൈകിയേ പരിപാടി തുടങ്ങൂ അതാണ്‌ ഇവിടത്തെ ശൈലി. 
ഛെ ! നാണക്കേട്‌  നേരത്തെ വന്നു പോയതിന്റെ ജാള്യത മറക്കാന്‍ പുറത്തു പോയി ഒന്ന് കറങ്ങി വരാം.

     കുറെ നേരം കഴിഞ്ഞു ഫോണില്‍ വിളിച്ചു ചോദിച്ചു താങ്ങള്‍ എത്തില്ലേ ഞങ്ങള്‍ കാത്തിരിക്കുകയാണ്  എന്ന് മുഖ്യ സംഘാടകന്‍. വളരെ താഴ്മയോടെ ദാ എത്തി എന്ന് പറഞു ഫോണ്‍ കട്ട് ചെയ്തു മനസ്സില്‍ ഉറഞ്ഞു കൂടിയ ഭരണി പാട്ട് മൂളി കൊണ്ട് ഹാളിലേക്ക് ചെന്നു.
 സാംസ്കാരിക സമ്മേളനം ആണ് ആദ്യം. ഒരു നീണ്ട നിര തന്നെ ഉണ്ട് വേദിയില്‍. സദസ്സിനെക്കാള്‍ നീണ്ട നിര വേദിയില്‍ ആകെ കണ്ഫ്യൂഷന്‍ എവിടയാണ് ഇരിക്കേണ്ടത് മുഖ്യ സംഘാടക്കാന്‍ ക്ഷണിച്ചു കയറി ഇരുന്നു പിന്നെ കീചക വധം തന്നെ. കാട് കയറി എല്ലാ അരിയും  പെറുക്കി പറഞ്ഞു പഠിച്ച പ്രസംഗം.സഹിച്ചു എന്തോ അവാര്‍ഡ് കിട്ടനുള്ളതല്ലേ  സഹിക്കന്നെ.
ഒടുവില്‍ മേമെന്റൊകള്‍ ഗിഫ്റ്റുകള്‍ അങ്ങനെ നല്ല രീതിയില്‍ തന്നെ ആദരിച്ചു പത്രക്കാരും ചാനലുകാരും (എല്ലാം സ്വന്തം ) ഒന്നും വിടാതെ എല്ലാം പിടിച്ചു. അങ്ങനെ അഭിമാനത്തോടെ ആ സദസ്സില്‍ നില്‍ക്കുമ്പോള്‍ പലരും വന്നു അഭിനന്ദിച്ചു 

  കൂട്ടത്തില്‍ ഒരാള്‍ പതുക്കെ കെട്ടി പിടിച്ചു കൊണ്ട് ചെവിയില്‍ മന്ത്രിച്ചു ഇനി കടപ്പാട് വെച്ചില്ലെങ്കില്‍ തെണ്ടി നിന്നെ നാറ്റിക്കും എന്ന് പറഞ്ഞു അയ്യാള്‍ തിരിഞ്ഞു നടന്നു 
ആരെങ്കിലും കേട്ടോ എന്ന് ചുറ്റും നോക്കി  പോയിട്ട്‌ അത്യാവശ്യമുണ്ട് എന്ന് പറഞ്ഞു വേഗം മുങ്ങി ആ തെണ്ടിയുടെ മനസ്സ് മാറി എല്ലാം വിളിച്ചു പറഞ്ഞാലോ അത് കൊണ്ട് സ്കൂട്ടായി അപ്പോഴും കയ്യിലിരുന്ന അവാര്‍ഡുകളും മേമെന്റൊകളും തന്നെ നോക്കി ചിരിക്കുന്ന പോലെ . അര്‍ഹാതയില്ലാത്തത് കയ്യിലെടുത്ത പോലെ എയ്യ് എന്ത് പുല്ല് ഇത് തന്നെ അത് സ്വയം പറഞ്ഞു സമാധാനിച്ചു.
 ( ഈ കടപ്പാട് കണ്ടു പിടിച്ച തെണ്ടിയെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ കുനിച്ചു നിറുത്തി കൂമ്പിനു ഇടിക്കാമായിരുന്നു )

4 അഭിപ്രായങ്ങൾ:

  1. ഇതെന്താ ആരും ഒരു അഭിപ്രായവും പോസ്റ്റു ചെയ്യാത്തത്.....????

    മറുപടിഇല്ലാതാക്കൂ
  2. കുഴപ്പമില്ല.....പക്ഷെ പെട്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ളതായി തോന്നുന്നു....!!!

    മറുപടിഇല്ലാതാക്കൂ
  3. സംഗതി കൊള്ളാം.....പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല......!!!

    മറുപടിഇല്ലാതാക്കൂ
  4. കണ്യാരെ,,,
    കുനിച്ചുനിറുത്തി കൂമ്പിനിടിക്കുന്നത് പോലീസുകാരുടെ ധര്‍മ്മമാണ്.
    വേണമെങ്കില്‍ "കുനിച്ചുനിറുത്തി കുമ്പസാരമാകാം" (കടപ്പാട്:- ഫാദര്‍ തോപ്പില്‍കുടി.
    വെറുതെ അതില്‍കയറി ഊഞ്ഞാലാടണ്ട.

    മറുപടിഇല്ലാതാക്കൂ